സംഭവം പുറത്തറിഞ്ഞതോടെ പ്രതി ഒളിവിൽ  

തിരുവനന്തപുരം: തലസ്ഥാനത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം. നേമത്താണ് ഒന്‍പത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. പ്രതിക്കെതിരെ നേമം പൊലീസ് കേസെടുത്തു. ബാലരാമപുരം സ്വദേശിക്കെതിരെയാണ് കേസെടുത്തത്. ചൈൽഡ് ലൈൻ പ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംഭവം പുറത്തറിഞ്ഞതോടെ പ്രതി ഒളിവിൽ പോയി.