തിരൂര്‍: ആശുപത്രിയില്‍ അതിക്രമിച്ചുകയറി നഴ്സിനെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കൂട്ടായി കോതപ്പറമ്പ് സ്വദേശി ഹൈദുവിന്റെ പുരയ്ക്കല്‍ മണ്‍സൂര്‍ (22) ആണ് അറസ്റ്റിലായത്. പ്രതിയെ പോലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്ചെയ്തു.
ഈമാസം 14-ന് കൂട്ടായി ഫിഷറീസ് ഹെല്‍ത്ത് സെന്ററില്‍ പ്രതി അതിക്രമിച്ചുകയറി നഴ്സിനെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെ യുവാവ് മഞ്ചേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. പ്രതിയെ പോലീസ് പിടികൂടുന്നില്ലെന്നാരോപിച്ച് കേരള ഗവ. നഴ്സസ് അസോസിയേഷന്‍ തിരൂര്‍ ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തില്‍ നഴ്സുമാര്‍ വായമൂടിക്കെട്ടി പ്രതിഷേധപ്രകടനം നടത്തിയിരുന്നു. പ്രതിയെ പോലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്ചെയ്തു.
