കൊല്ലം: ചൂൽ വിൽപ്പനക്കാരിയായ വൃദ്ധയെ വീട്ടിനുളളിൽ വിളിച്ചുവരുത്തി മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചയാള്‍ പിടിയില്‍. കുളത്തൂപ്പുഴ സ്വദേശി 56 വയസുള്ള നടേശന്‍ ആണ് പിടിയിലായത്. ചൂലുകൾ നിർമ്മിച്ച് വിൽപ്പന നടത്തിവന്നിരുന്ന പ്രദേശവാസിയായ വൃദ്ധയെ ചൂൽ വേണമെന്ന് പറഞ്ഞ് വീട്ടിനുളളിൽ വിളിച്ച് വരുത്തിയ ശേഷം ഇവരെ മദ്യം കുടിക്കാൻ പ്രേരിപ്പിക്കുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
ഇവർ നിലവിളിച്ചതിനെ തുടർന്ന് നാട്ടുകാർ ഒടിക്കൂടിയപ്പോഴേക്കും നടശേൻ കടന്നുകളഞ്ഞു. തുടര്‍ന്ന് പാലോട് ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ അവിടെനിന്ന് കുളത്തൂപ്പുഴ പൊലീസ് പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
