വിവാഹം ക്ഷണിക്കാനെത്തിയവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതി: യുവതിയുടെ കഥയെന്ന് പൊലീസ്
തിരുവനന്തപുരം: കരമനയിൽ വീട്ടമ്മക്കു നേരെയുള്ള ആക്രമണമുണ്ടായെന്ന പരാതി വ്യാജമെന്ന് പൊലീസ്. വീട്ടമ്മ തന്നെ ഒരുക്കിയ കഥയാണെന്നും പൊലീസ് പറയുന്നു. യുവതിയെ കരമന പൊലീസ് വീണ്ടും ചോദ്യം ചെയ്യും.
കല്യാണം വിളിക്കാനായി എത്തിയ രണ്ടു യുവാക്കള് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നായിരുന്നു വീട്ടമ്മയായ യുവതിയുടെ പരാതി. ഇതിനിടെ യുവതിയുടെ സ്വർണമാല തട്ടിപ്പറിച്ചതായും പരാതിയുണ്ടായിരുന്നു. സംഭവത്തില് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസെ് അന്വേഷണം നടത്തിയത്. എന്നാല് ഇന്നലെ രാവിലെ നടന്നെന്ന് പറയുന്ന സംഭവം കെട്ടുകഥയാണെന്നാണ് പൊലീസ് പറയുന്നത്.
കല്യാണം ക്ഷണിക്കാനെത്തിയ സംഘം വീട്ടില് കയറിയ ഉടന് ഫ്ളവര് വേയ്സ് എടുത്ത് തലയില് അടിക്കുകയായിരുന്നു. ഉടന് ഓടി മുകളില് കയറി വാതില് അടച്ചു. വീട്ടിലെ വസ്തുക്കളെല്ലാം രണ്ടംഗ സംഘം നശിപ്പിച്ചതായും യുവതി പരാതിയില് പറഞ്ഞിരുന്നു.
