മദ്യപാനത്തിന് അടിമയായ പതിനഞ്ചുകാരൻ 42 കാരിയെ ബലാൽസംഗം ചെയ്‍തു. കോതമംഗലം ഊന്നുകൽ സ്വദേശിയാണ് വീട്ടമ്മയെ പീഡിപ്പിച്ചത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഒന്നരമാസം മുൻപാണ് സംഭവം ഉണ്ടായത്. വീട്ടമ്മ തനിച്ചായ തക്കം നോക്കി വീട്ടിൽ അതിക്രമിച്ചു കയറിയായിരുന്നു പീഡനം. ഭയം മൂലം ആദ്യം യുവതി പീഡനവിവരം പുറത്തറിയിച്ചില്ല. എന്നാൽ പിന്നീട് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. അന്വേഷണത്തിൽ പൊലീസ് പതിനഞ്ചുകാരനെ കസ്റ്റഡിയിൽ എടുത്തു. മദ്യപാനത്തിന് അടിമയായ പ്രതി മുൻപും ഇത്തരത്തിൽ സ്‍ത്രീകളെ ശല്യം ചെയ്‍തിരുന്നതായി പൊലീസ് പറയുന്നു. ഒമ്പതാം ക്ലാസിൽ പഠിത്തം നിർത്തിയ പതിനഞ്ചുകാരനെ കുറിച്ച് നാട്ടുകാർക്കും പരാതികളുണ്ട്.
വീട്ടമ്മയുടെ മൊഴി പ്രകാരം പൊലീസ് പതിനഞ്ചുകാരനെതിരെ കേസെടുത്തു. പ്രതിയെ നാളെ ജുവനൈൽ കോടതിയിൽ ഹാജരാക്കും.
