ചണ്ഡിഗഡ് : പീഡനത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ സഹോദരന്‍ മറ്റൊരു പീഡനക്കേസില്‍ അറസ്റ്റില്‍. ഒരു മാസം മുന്‍പ് ഹരിയാനയില്‍ മൂന്നുപേര്‍ ക്രൂരമായി പീഡിപ്പിച്ചു കൊന്ന യുവതിയുടെ സഹോദരനാണ് വിധവയായ നാല്‍പതുകാരിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായത്.
സോണിപ്പട്ടിലെ നിര്‍ഭയ എന്നായിരുന്നു പീഡനത്തിന് ഇരയായി മരിച്ച പെണ്‍കുട്ടി അറിയപ്പെട്ടിരുന്നത്. പീഡനക്കേസിന് പുറമേ വീട്ടില്‍ കയറി മോഷണം നടത്തിയതിനും ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
മദ്യപിച്ച് തന്റെ വീട്ടില്‍ എത്തിയ യുവാവ് തന്നെ പീഡിപ്പിച്ചു എന്നാണ് സ്ത്രീ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. തുടര്‍ന്ന് ഇയാള്‍ തന്റെ ആഭരണങ്ങള്‍ മോഷ്ടിച്ചതായും ഇവര്‍പറയുന്നു. സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണെന്നും ഇതുവരെ അറസറ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.
