സഹതടവുകാരോടൊപ്പം കഴിഞ്ഞിരുന്ന ഇയാള്‍ ജയിലില്‍ ഷേവ് ചെയ്യാന്‍ നല്‍കിയ ബ്ലേഡുപയോഗിച്ചാണ് ജനനേന്ദ്രിയം അറുത്തുമാറ്റുകയായിരുന്നു. അതിന് ശേഷം മുറിഞ്ഞ് മാറിയ മാംസം വലിച്ചെറിഞ്ഞു കളയുകയും ചെയ്തു

പീരുമേട്: മകളെ പീഡിപ്പിച്ച കേസില്‍ ജയിലിലായ പ്രതി സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റി. ഗുരുതരമായി പരിക്കേറ്റ ഇയാളെ ജയില്‍ അധികൃതര്‍ പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ച മുറിഞ്ഞഭാഗം തുന്നിച്ചേര്‍ത്തു. ചൊവ്വാഴ്ച രാവിലെ പീരുമേട് സബ്ജയിലില്‍ നടന്ന ഈ ഞെട്ടിക്കുന്ന സംഭവത്തില്‍ പൂര്‍ണമായി മുറിച്ചുമാറ്റിയശേഷമുള്ള ഭാഗം ഇയാള്‍ എറിഞ്ഞു കളഞ്ഞിരുന്നു. ജയില്‍ അധികൃതര്‍ ആദ്യം പീരുമേട് താലൂക്കാശുപത്രിയില്‍ എത്തിച്ച ഇയാളെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

സഹതടവുകാരോടൊപ്പം കഴിഞ്ഞിരുന്ന ഇയാള്‍ ജയിലില്‍ ഷേവ് ചെയ്യാന്‍ നല്‍കിയ ബ്ലേഡുപയോഗിച്ചാണ് ജനനേന്ദ്രിയം അറുത്തുമാറ്റുകയായിരുന്നു. അതിന് ശേഷം മുറിഞ്ഞ് മാറിയ മാംസം വലിച്ചെറിഞ്ഞു കളയുകയും ചെയ്തു. ഇയാളുടെ കരച്ചിലി​ന്റെ ശബ്ദവും രക്തം ചീറ്റുന്നതും കണ്ട സഹതടവുകാര്‍ ബഹളം വെച്ചപ്പോള്‍ ഓടിയെത്തിയ ഉദ്യോഗസ്ഥര്‍ ചേര്‍ന്നു ആശുപത്രിയി​ലേക്ക് എത്തിക്കുകയായിരുന്നു. 

പിന്നീട് പീരുമേട് ആശുപത്രിയില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു. ശസ്ത്രക്രിയ നടത്തി മുറിച്ചുമാറ്റിയ ഭാഗം തുന്നിച്ചേര്‍ത്തു. ഇയാള്‍ അപകടനില തരണംചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. നാലുമാസം മുന്‍പ് മകളെ പീഡിപ്പിച്ചതിന് ജയിലിലായ ഇയാള്‍ക്ക് കോടതി ജാമ്യം നല്‍കിയിരുന്നു. ജാമ്യക്കാരില്ലാഞ്ഞതിനാല്‍ തടവുകാരനായി തുടരുകയായിരുന്നു.