കനിഗിരി: കൂട്ടബലാത്സംഗ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. ആന്ധ്രയില്‍ നടന്ന സംഭവത്തില്‍ ഒരു കോളേജ് വിദ്യാര്‍ത്ഥിനിയെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ ചൊവ്വാഴ്ചയാണ് പുറത്തു വന്നത്. പ്രകാശത്തെ കനിഗിരി നഗരത്തില്‍ ആഗസ്റ്റില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവത്തിന്റെ വീഡിയോ ഫേസ്ബുക്കിലും വാട്‌സ്ആപ്പിലുമായി പ്രചരിച്ചത് അടുത്തകാലത്താണ്.

ബിഎസ്‌സി അഗ്രിക്കള്‍ച്ചര്‍ വിദ്യാര്‍ത്ഥിയായ സായി, കൂട്ടുകാരായ കാര്‍ത്തിക്, കെ. പവന്‍, എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ പ്രധാനപ്രതി സായിയുടെ കാമുകി ആയിരുന്നു ഇരയെന്നും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ തന്നില്‍ സായിക്ക് കേവലം ലൈംഗിക താല്‍പ്പര്യം മാത്രമാണെന്ന് തിരിച്ചറിഞ്ഞതോടെ പെണ്‍കുട്ടി പിന്നീട് ബന്ധം പെണ്‍കുട്ടി വേണ്ടെന്ന് വെച്ചിരുന്നു.

 ഇതില്‍ വൈരാഗ്യമുണ്ടായ സായി സംഭവദിവസം പെണ്‍കുട്ടിയോട് ഒറ്റപ്പെട്ട സ്ഥലത്ത് വരാന്‍ ആവശ്യപ്പെടുകയും കൂട്ടുകാരെയും കൂട്ടി അവിടെ ചെന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയും ആയിരുന്നു. സംസാരിക്കണമെന്ന് പറഞ്ഞായിരുന്നു വിളിച്ചു വരുത്തിയത്. വഞ്ചിച്ച കാമുകിയോട് പ്രതികാരം ചെയ്യണമെന്നും ബലാത്സംഗ രംഗം സ്മാര്‍ട്ട്‌ഫോണില്‍ പകര്‍ത്തി സുഹുത്തുക്കള്‍ക്ക് സാമൂഹ്യമാധ്യമത്തിലൂടെ പങ്കു വെയ്ക്കണമെന്നും കേസിലെ മറ്റൊരു പ്രതിയായ കാര്‍ത്തിക്കാണ് സായിയെ ഇളക്കി വിട്ടത്.

യുവാക്കള്‍ പെണ്‍കുട്ടിയെ വിവസ്ത്രയാക്കുന്നതും പെണ്‍കുട്ടി അരുതെന്ന് പറഞ്ഞ് കരയുന്നതും യാചിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്. എന്നാല്‍ അത് അവഗണിച്ച് യുവാക്കള്‍ കൂട്ട ബലാത്സംഗം തുടര്‍ന്നു. കൂട്ടു വന്ന മറ്റൊരു പെണ്‍കുട്ടിയും സംഭവം തടയാന്‍ ശ്രമിക്കുന്നുണ്ട്. 

കേസില്‍ ഇവരാണ് പ്രധാന സാക്ഷി. വീഡിയോ കണ്ട പോലീസ് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ കണ്ട് ബോധവല്‍ക്കരണം നടത്തിയായിരുന്നു പരാതി എഴുതിവാങ്ങിയത്. യുവാക്കളെ മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്യുകയും ഇര യുവാക്കളെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.