വയനാട് പനമരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍. പീഡന വിവരമറിഞ്ഞ് ചൈല്‍ഡ് ലൈൻ നടത്തിയ അന്വേഷണത്തിനോടുവിലാണ് ഇരുവരും അറസ്റ്റിലാകുന്നത്. പ്രതികളെ 14 ദിവസത്തേക്ക് റിമാന്റു ചെയ്‍തു.

സ്കൂളില്‍ കുട്ടികളെ കൗണ്‍സിലിംഗ് നടത്തുന്നതിനിടെ അധ്യാപകരാണ് വിവരമറിയുന്നത്. സ്കൂള്‍ പരിസരത്തുതന്നെയുള്ള രണ്ടുയുവാക്കള്‍ പ്രണയം നടിച്ച് മൈസൂരില്‍ കോണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കുട്ടികള്‍ നല്‍കിയ വിവരം. ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളാണ് ഇരുവരും. അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് വിവരം ചൈല്‍ഡ് ലൈനില്‍ അറിയിച്ചു. ഇവര്‍ പ്രാഥമിക അന്വേഷണം നടത്തി കുട്ടികള്‍ പറയുന്നത് ശരിയെന്ന് ഉറപ്പായതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് ഇരുവരെയും അറസ്റ്റുചെയ്തു. പനമരം സ്വദേശികളായ പെരിങ്ങാത്തോടി മുഹമ്മദ് മുബഷീര്‍ തോട്ടുമുംഖം വീട്ടില്‍ മുനവീര്‍ എന്നിവരാണ് അറസ്റ്റിലായത്. കുട്ടികളെ പീഡിപ്പിച്ചുവെന്ന് ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളെ കല്‍പറ്റ പോക്സോ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റുചെയ്തു. തെളിവുകള്‍ ശേഖരിച്ചിരിക്കുന്നതിനാല്‍ കൂടുതല്‍ അന്വേഷണത്തിന് പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപെടേണ്ടതില്ലെന്നാണ് പൊലീസ് തീരുമാനം.