കല്‍പ്പറ്റ: വിദേശ വനിതയെ പീഡിപ്പിച്ച കേസിലെ പ്രതി വൈദികൻ കീഴടങ്ങി. കോട്ടയം സ്വദേശിയായ വൈദികന്‍ തോമസ് താന്നിനില്‍ക്കുംതടത്തിലാണ് വൈക്കം കോടതിയിൽ കീഴടങ്ങിയത്.

യുവതിയെ പീഡിപ്പിച്ചെന്ന പരാതിയെത്തുടർന്ന് ഫാദർ തോമസ് താന്നിനിൽക്കുംതടത്തിലിനെ വൈദികവൃത്തിയിൽ നിന്നും പാലാ രൂപത പുറത്താക്കിയിരുന്നു. കല്ലറ പെരുന്തുരത്ത് സെന്റ് മാത്യൂസ് പള്ളിയിലെ വൈദികനായിരുന്ന ഫാദർ തോമസ് താന്നിൽക്കും തടത്തിലിനെതിരെ ബംഗ്ലാദേശിൽ ജനിച്ച് ബ്രിട്ടണിൽ താമസിക്കുന്ന യുവതി കുടത്തുരുത്തി പൊലീസിൽ പരാതി നൽകിയത്. ഫെയിസ് ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. അതിന് ശേഷം പ്രണയത്തിലായെന്ന് യുവതി പരാതിയിൽ പറയുന്നു. കഴി‌‌ഞ്ഞ മാസം ഏഴാം തീയതിയാണ് അവർ സുഹൃത്തുമൊത്ത് കേരളത്തിലെത്തിയത്. ഇവിടെ എത്തിയ തന്നെ വൈദികൻ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതി നൽകിയ പരാതി.

പരാതിയെ തുടർന്ന് വൈദികൻ മുങ്ങി. തന്നെ കുടുക്കാൻ മനപൂർവ്വം കെട്ടിച്ചമച്ച പരാതിയാണെന്നും പണം തട്ടാനാണ് ശ്രമമെന്നും വൈദികൻ പൊലീസനയച്ച കത്തിൽ ആരോപിക്കുന്നു. ബംഗ്ലാദേശിലും ബ്രിട്ടണിലും പൗരത്വമുള്ള യുവതിയെ ഇപ്പോൾ കടുത്തുരുത്തി മഹിളാമന്ദിരത്തിൽ പാർപ്പിച്ചിരിക്കുകയാണ്. പരാതിയെ തുടർന്ന് വൈദികവൃത്തിയിൽ നിന്നും തോമസ് താന്നിനിൽക്കുംതടത്തിലിനെ പുറത്തിക്കിയതായി പാലാ രൂപതാ അറിയിച്ചു.