പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച കേസില്‍ വിദ്യാര്‍ഥി അറസ്റ്റില്‍

അടൂര്‍: പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച കേസിൽ, ബന്ധുവായ കോളേജ് വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റുചെയ്തു. അടൂർ പന്നിവിഴ സ്വദേശിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. രണ്ട് വർഷം മുന്പ് നടന്ന സംഭവത്തിലാണ് അറസ്റ്റ്.

അടൂരിലെ അമ്മവീട്ടിൽ താമസിക്കുന്പോൾ അടുത്ത ബന്ധു പീഡിപ്പിച്ചു എന്നാണ് സഹോദരങ്ങളായ ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും മൊഴി. കുട്ടികൾക്ക് പതിമൂന്നും പതിനൊന്നും വയസ്സുള്ളപ്പോഴായിരുന്നു ഇത്.

ഇക്കഴിഞ്ഞ 28ന്, കുട്ടികളുടെ ബന്ധുക്കൾ പീഡനത്തെ കുറിച്ച് താമരശ്ശേരി പൊലീസിൽ പരാതി നൽകി. സംഭവം നടന്നത് അടൂരിലായതിനാൽ പരാതി അടൂർ പൊലീസിന് കൈമാറി. ആലപ്പുഴയിൽ ട്രെയിനിൽ വച്ച് പ്രതിയെ പിടികൂടി. എന്നാൽ സമീപകാലത്തുണ്ടായ വസ്തു തർക്കമാണ് ഇപ്പോഴത്തെ പരാതിക്ക് പിന്നിലെന്നാണ് അറസ്റ്റിലായ വിദ്യാർത്ഥിയുടെകുടുംബത്തിന്റെ വാദം.