കൊച്ചി: ബലാത്സംഗക്കേസിലെ പരാതിക്കാരിയായ യുവതി ആത്മഹത്യക്ക് ശ്രമിച്ചു. സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരിയായ 21കാരിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കേസിലെ പ്രതികള്‍ വധഭീഷണി മുഴക്കുന്നതായി യുവതി മുഖ്യമന്ത്രിയ്ക്കും ഡിജിപിക്കും പരാതി നല്‍കിരുന്നു.
കഴിഞ്ഞ ഏപ്രില്‍ 21 നാണ് യുവതി പീഡനത്തിനിരയായത്. രക്ഷിതാക്കള്‍ ചെറുപ്പത്തിലേ ഉപേക്ഷിച്ച പോയ യുവതിയുടെ രക്ഷാകര്‍ത്വം ഏറ്റെടുത്ത രജനി എന്ന സ്ത്രീയുടെ വാഴക്കാലയിലെ വീട്ടില്‍ വച്ചായിരുന്നു പീഡനം. കേസെടുത്ത തൃക്കാക്കര പൊലീസ് രജനിയടക്കം രണ്ടുപ്രതികളെ അറസ്റ്റുചെയ്തു. ഒന്നാം പ്രതി ഫിറോസ് ഇപ്പോഴും ഒളിവിലാണ്.
അറസ്റ്റിനു പിന്നാലെ രജനി ജാമ്യത്തില്‍ പറത്തുവന്നു. പിന്നീട് പാലാരിവട്ടത്തെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന യുവതിയെ പ്രതികളില്‍ ചിലര്‍ ഭീഷണിപ്പെടുപത്തിയെന്നാപിച്ചാണ് കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്. ഇതിനു പിന്നാലെയാണ് യുവതിയുടെ ആത്മഹത്യാ ശ്രമം. ഉന്നത ബന്ധമുള്ള പ്രതികള്‍ക്കെതിരെ നടപടിക്ക് പൊലീസ് മടിക്കുന്നെന്നാണ് പ്രധാന ആരോപണം
പീഡനശ്രമം വ്യാജപരാതിയിലാണെന്നാരോപിച്ച് മൂന്നാം പ്രതിയായ രജനി എറണാകുളം നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തന്നെ വിളിച്ച് അജ്ഞാതര്‍ ഭീഷണിപ്പെടുത്തുന്നെന്ന പരാതിയുമായി പീഡനത്തിനിരയായ യുവതി ദിവസങ്ങള്‍ക്കുമുന്പ് പാലാരിവട്ടം പൊലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ ഇതിലും നടപടിക്ക് പൊലീസ് തയാറായില്ല.
