തൃശൂര്‍: ഗുരുവായൂരില്‍ വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മുല്ലശ്ശേരി സ്വദേശി മുഹമ്മദ് സഹീറാണ് പിടിയിലായത്. ഗുരുവായൂര്‍ സ്വദേശിയായ പതിനഞ്ചുകാരിയാണ് പീഡനത്തിനിരയായത്. പ്രണയം നടിച്ച് പല സമ്മാനങ്ങളും നല്‍കി പ്രതി പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രതി മുഹമ്മദ് സഹീറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസ് നല്‍കിയതറിഞ്ഞ് ഒളിവിലായിരുന്ന സഹീര്‍ വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു. സൗദി അറേബ്യയിലേക്ക് പോകാന്‍ ടിക്കറ്റെടുത്ത് കോഴിക്കോട് വിമാനത്താവളത്തിലെത്തിയ പ്രതിയെ പൊലീസ് സൈബർ സെല്ലിന്‍റെ സഹായത്തോടെ കുടുക്കുകയായിരുന്നു. സഹീറിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.