കൊച്ചി: ആലുവ കോടതിയിലെ താല്‍ക്കാലിക ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. കോടതിയിലെ ബഞ്ച് ക്‌ളര്‍ക്കായ കാലടി സ്വദേശി മാര്‍ട്ടിനാണ് പിടിയിലായത്.
വിവാഹിതയായ യുവതി ആറ് മാസത്തേക്കാണ് ജോലിക്കെത്തിയത്.ജോലി സമയത്തിന് മൂമ്പ് ഫയലുകള്‍ എടുത്തു വെക്കണമെന്നാശ്യപ്പെട്ട് യുവതിയെ കോടതി മുറിയിലേക്ക് മാര്‍ട്ടിന്‍ വിളിച്ച് വരുത്തിയതായാണ് പരാതി. ഇക്കഴിഞ്ഞ എപ്രില്‍ 15നും മെയ് 25നും ഇടക്കാണ് രണ്ട് തവണ പീഡനത്തിന് ശ്രമവും ഒരു തവണ ക്രൂര പീഡനവും നടന്നത്.കുതറി ഓടാന്‍ സ്രമിച്ച യുവതിയെ ബലമായി പ്രകൃതിവിരുദ്ധ പീഡനത്തിനടക്കം വിധേയയാക്കിയെന്നാണ് മൊഴി.
മാനസികമായി തളര്‍ന്ന യുവതി ജോലി ഉപേക്ഷിച്ചു.സംശയം തോന്നിയ ഭര്‍ത്താവിന്റെ അന്വേഷണത്തിലാണ് യുവതി കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.തുടര്‍ന്ന് പോലീസില്‍ പാരിതി നല്‍കുകയും,മാര്‍ട്ടിനെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു
