ഇതിനു മുൻപ് രണ്ടു വട്ടം പീഡന ശ്രമം നടന്നതായി പരാതി.
തിരുവനന്തപുരം: വിതുരയിൽ തോക്ക് ചൂണ്ടി വീട്ടമ്മയെ പീഡിപ്പിച്ചു. പനവൂർ കോളനി നിവാസയായ വീട്ടമ്മയാണ് പീഡനത്തിന് ഇരയായത്. ഷാജി എന്ന ആളാണ് വീട്ടമ്മയെ പീഡിപ്പിച്ചത്. ഇതിനു മുൻപ് രണ്ടു വട്ടം പീഡന ശ്രമം നടന്നുവെന്നും വീട്ടമ്മ പോലീസിന് മൊഴി നൽകി.
വീട്ടമ്മയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാജി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്കെതികെ നേരത്തെ കാപ്പ ചുമത്തിയിട്ടുണ്ട്. പ്രതിയുടെ വീട്ടിൽ നിന്നു നാടൻ തോക്ക് കണ്ടെടുത്തു.
ഇയാൾക്ക് ആയി തിരച്ചൽ ഊർജിതം ആക്കിയെന്ന് വിതുര പോലീസ് അറിയിച്ചു.
