പത്തനംതിട്ട: പീഡനത്തിന് ഇരയായ അഞ്ച് വയസുകാരിക്ക് ചികിത്സ നിഷേധിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍ . പത്തനംതിട്ട ജില്ലാ ആശുപത്രിയിലെ ഡോ. ഗംഗ, ഡോ. ലേഖ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.
പീഡനത്തിന് ഇരയായ അഞ്ച് വയസ്സുകാരിക്ക് ചികിത്സ നിഷേധിച്ച സംഭവം നേരത്തെ വിവാദമായിരുന്നു, ഡോക്ടര്‍മാര്‍ക്ക് എതിരെ നടപടി വേണമെന്ന് പത്തനംതിട്ട ജില്ലാകളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം. ഡോക്ടര്‍മാര്‍ക്കെതിരായ റിപ്പോര്‍ട്ട് പരിശോധിച്ച് കര്‍ശന നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മന്ത്രി കെ.കെ ശൈലജ നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് ഡോക്ടര്‍മാരെ സസ്‌പെന്റ് ചെയ്തത്.
സെപ്തംബര്‍ 14നാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ വൈദ്യപരിശോധനക്കും തുടര്‍ചികിത്സക്കുമായി കോഴഞ്ചേരി ജില്ലാ ആശുപത്രിയല്‍ എത്തിച്ചത്. രക്ഷിതാക്കളും പൊലീസും കൂടെ ഉണ്ടായിരുന്നു രണ്ട് ഗൈനക്കോളജിസ്റ്റുകളെ പൊലീസ് സമിപിച്ചു കാത്തിരിക്കാനായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം.
ആറ് മണിക്കൂര്‍ കാത്തിരിപ്പിന് ശേഷം കുട്ടിയുമായി ബന്ധുക്കള്‍ വീട്ടിലേക്ക് മടങ്ങി തുടര്‍ന്ന് അടുത്ത ദിവസം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചാണ് വൈദ്യപരിശോധന നടത്തിയത്.
കുട്ടിയുടെ അമ്മ പത്തനംതിട്ട ജില്ലകളക്ടര്‍ക്ക് നല്‍കിയ പരാതിയെ തുടന്നാണ് ഡി.എം.ഒ സംഭവത്തെ കുറിച്ച് അന്വേഷിച്ചതും രണ്ട് ഡോക്ടര്‍മാരും വീഴ്ച വരുത്തിയതായി കണ്ടെത്തിയതും.
സ്‌കൂളില്‍ കൊണ്ട് പോകുന്നതിനിടക്ക് ഒട്ടോറിക്ഷാ ഡ്രൈവറാണ് കുട്ടിയെ പീഡിപ്പിച്ചത് ഇയാളെ കഴിഞ്ഞ ദിവസം കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്യതിരുന്നു.
സ്‌കൂളില്‍ കൊണ്ട് പോകുന്നതിനിടക്ക് ഒട്ടോറിക്ഷാ ഡ്രൈവറാണ് കുട്ടിയെ പീഡിപ്പിച്ചത് ഇയാളെ കഴിഞ്ഞ ദിവസം കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്യതിരുന്നു. പ്രതിയുടെ അറസ്‌റ് വൈകിയതില്‍ കടുത്ത പ്രതിഷേധമാണ് നാട്ടുകാര്‍ക്ക് ഉള്ളത്. ചില രാഷട്രീയ ഇടപെടലുകള്‍ കാരണമാണ് അറസ്റ്റ് വൈകിയതെന്നും ആരോപണമുയര്‍ന്നിരുന്നു.
