തിരുവനന്തപുരം: മനോവൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചതായി പരാതി. വിഴിഞ്ഞം സ്വദേശിയായ പെണ്‍കുട്ടി പൊലീസ് വൈദ്യപരിശോധക്കുപോലു വിധേയയാക്കിയില്ലെന്നാണ് പരാതി.
കഴിഞ്ഞമാസമാണ് അച്ഛനും അമ്മയും വീട്ടിലില്ലാതിരുന്ന സമയത്ത് മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ ബന്ധു, വീട്ടിനുള്ളിൽ അതിക്രമിച്ചു കടന്ന് പീഡിപ്പിച്ചത്. പെണ്‍കുട്ടി വിവരമറിയിച്ച് ഒരു മണിക്കൂറിനുള്ളിൽ അച്ഛൻ പൊലീസ് കണ്‍ട്രോള്‍ റൂമിൽ വിവരമറിച്ചു. പക്ഷെ പൊലീസ് നടപടി വൈകിയപ്പോള്‍ പ്രതി രക്ഷപ്പെട്ടു.
പെണ്‍കുട്ടിയെ ബലാൽസംഗം ചെയ്തതായി രക്ഷിതാക്കള്‍ പൊലീസിനോട് സംശയം പറഞ്ഞു. പക്ഷേ വൈദ്യപരിശോധിക്കു പോലും വിഴിഞ്ഞം പൊലീസ് തയ്യാറിയില്ലെന്നാണ് ആക്ഷേപം. പീഡിപ്പിക്കാൻ ശ്രമിച്ചതിനാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. പിന്നീട് വികലാംഗ ക്ഷേമ സമിതി ഇടെപ്ടട് പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയാക്കിയപ്പോഴാണ് പീഡന വിവരം സ്ഥിരീകരിച്ചതെന്ന് ക്ഷേമസമിതി പ്രവർത്തകർ പറയുന്നു.
ഇതുവരെയും പ്രതിയെ പിടികൂടിയിട്ടില്ല. പ്രതി ഒളിവിലാണെന്നും അന്വേഷണം നടന്നുവരുകയാണെന്നും വിഴിഞ്ഞം പൊലീസ് പറയുന്നു. പെണ്‍കുട്ടി നൽകിയ മൊഴി പ്രകാരം വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്നാണ് പൊലീസ് വിശദീകരണം.
