സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നതിന് കാരണം അവരുടെ വസ്ത്രധാരണമല്ല: നിര്‍മല സീതാരാമന്‍
ദില്ലി: സ്ത്രീകള്ക്കെതിരായ അതിക്രമങ്ങള് തടയാന് സര്ക്കാര് ഏജന്സികള് കാര്യക്ഷമമായി ഇടപെടണമെന്ന് പ്രതിരോധമന്ത്രി നിര്മല സീതാരമന്. സ്ത്രീകള് പീഡിപ്പിക്കപ്പെടുന്നതിന് കാരണം അവരുടെ വസ്ത്രധാരണ രീതിയാണെന്ന വാദവും അവര് തള്ളി.
സ്ത്രീകള് പീഡനത്തിരയാകുന്നത് കൂടുതലും വീട്ടില് നിന്നോ അവരവരുടെ പ്രദേശങ്ങളില് നിന്നോ ആണ്. അതും ബന്ധുക്കളില് നിന്നോ സുഹൃത്തുക്കളില് നിന്നോ ആണ് എന്നതാണ് മറ്റൊരു സത്യം. അതുകൊണ്ടു തന്നെ എന്ഫോഴ്സ്മെന്റ് വനിതാ കമ്മീഷന് എന്നിവ ഇത്തരം കേസുകളില് കൂടുതല് കാര്യക്ഷമമായി ഇടപെടണം.
ചിലര് പറയുന്നുണ്ട്, സ്ത്രീകള് മോശമായ വസ്ത്രം ധരിക്കുന്നതാണ് പീഡനത്തിന് കാരണമാകുന്നതെന്ന്. അങ്ങനെയെങ്കില് പിഞ്ചു കുട്ടികള് എന്തുകൊണ്ടാണ് പീഡിപ്പിക്കപ്പെടുന്നത്. മുതിര്ന്നവര് മാത്രമല്ല പീഡനത്തിനിരയാകുന്നത്. ആ വാദങ്ങളൊന്നും ശരിയല്ലെന്നും. പീഡനങ്ങള് തടയാന് കാര്യക്ഷമമായ ഇടപെടല് ഉറപ്പുവരുത്താന് വേണ്ടതെല്ലാം ചെയ്യുമെന്നും നിര്മല സീതാരാമന് വ്യക്തമാക്കി.
