ചണ്ഡിഗര്‍: ബലാത്സംഗങ്ങള്‍ സമൂഹത്തിന്‍റെ ഭാഗമാണെന്ന വിവാദ പ്രസ്താവനയുമായി ഹരിയാന എഡിജിപി. ഹരിയാന എഡിജിപി ആര്‍സി മിശ്രയാണ് വിവാദ പരാമാര്‍ശം നടത്തിയത്. 'ബലാത്സംഗങ്ങള്‍ സമൂഹത്തിന്റെ ഭാഗമാണ്, ഇത്തരം സംഭവങ്ങള്‍ എല്ലായ്‌പ്പോഴും നടക്കുന്നുണ്ട്. പോലീസിന്റെ ജോലി സംഭവ അന്വേഷിക്കുക, ക്രിമിനലുകളെ പിടിക്കുക, കുറ്റകൃത്യം തെളിയിക്കുക എന്നിവയാണ്. ഇതിനായി പോലീസിനെകൊണ്ട് ചെയ്യാനാവുന്നതൊക്കെ ചെയ്യും' എന്നദ്ദേഹം പറഞ്ഞു.
ഹരിയാനയില്‍ കഴിഞ്ഞ ദിവസം 15കാരിയായ പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. കുരുക്ഷേത്രയ്ക്ക് സമീപം ട്യൂഷന് പോയ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. ശനിയാഴ്ച പീഡനത്തിനിരയായി വികൃതമാക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. വീടിന് 100 കിലോ മീറ്റര്‍ അകലെയുള്ള പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് പോലീസ് സംശയിച്ച 19കാരനായ പ്ലസ്ടു വിദ്യാര്‍ത്ഥിയേയും ഇതിനു പിന്നാലെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഈ സംഭവത്തോട് പ്രതികരിക്കുന്നതിനിടെയാണ് പോലീസ് മേധാവിയുടെ പരാമര്‍ശം.
