41 ാം മിനിട്ടിലാണ് ഉറുഗ്വൈയുടെ മുന്നേറ്റങ്ങളെ ഞെട്ടിച്ചുകൊണ്ട് ഫ്രാന്‍സ് മുന്നിലെത്തിയത്

മോസ്ക്കോ; ഉറുഗ്വയ്ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിന് മുന്‍തൂക്കം. ആദ്യ പകുതിക്ക് തൊട്ടുമുമ്പ് വല കുലുക്കിയ ഫ്രഞ്ച് പട ഉറുഗ്വയെ പ്രതിരോധത്തിലാക്കി. മത്സരത്തിന്‍റെ 41 ാം മിനിട്ടില്‍ റഫേല്‍ വരാനെയാണ് ഉറുഗ്വൈയുടെ മുന്നേറ്റങ്ങളെ ഞെട്ടിച്ചുകൊണ്ട് ഫ്രാന്‍സിന് വേണ്ടി നിറയൊഴിച്ചത്.

ഗ്രീസ്മാന്‍ വലത് വിങില്‍ നിന്നെടുത്ത കിക്കാണ് ഗോളില്‍ കലാശിച്ചത്. ഗ്രീസ്മാന്‍റെ കിക്കില്‍ റാഫേല്‍ വരാനയുടെ തകര്‍പ്പന്‍ ഹെഡ്ഡര്‍ കൂടിയായതോടെയാണ് ഉറുഗ്വയുടെ നെഞ്ച് തകര്‍ന്ന ഗോള്‍ പിറന്നത്.

Scroll to load tweet…

അര്‍ജന്‍റീനയെ തോല്‍പ്പിച്ചതിന്‍റെ ആവേശമുമായെത്തിയ ഫ്രാന്‍സിനെ ഞെട്ടിക്കുന്ന പ്രകടനമാണ് ആദ്യ മിനിറ്റുകളില്‍ ഉറുഗ്വെ പുറത്തെടുത്തത്. നായകന്‍ ഡീഗോ ഗോഡിനും ഗിമിനെസന്‍റെയും പ്രതിരോധം തക‍ര്‍ത്ത് മുന്നേറാന്‍ ഗ്രീസ്മാനും സംഘത്തിനും സാധിച്ചില്ല. കവാനിക്ക് പകരം വന്ന സ്റ്റുവാനി ഫ്രഞ്ച് പ്രതിരോധത്തിന് ഭീഷണിയുയര്‍ത്തി. 15-ാം മിനിറ്റില്‍ ഫ്രഞ്ച് പടയ്ക്ക് ആദ്യ അവസരം കെെവന്നു.

ഉറുഗ്വയുടെ തിരിച്ചടിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. എന്നാല്‍ ആദ്യ പകുതിയില്‍ നേടിയ ഗോളിന്‍റെ ആത്മവിശ്വാസം ഫ്രാന്‍സിന് കരുത്താകുകയാണ്.