ഹിറ്റ്ലർ ഒപ്പിട്ട അദ്ദേഹത്തിന്‍റെ സ്വന്തം ആത്മകഥ വാങ്ങാന്‍ ഇനി കഴിയില്ല. അത് ലേലത്തില്‍ വിറ്റുപോയി. എത്ര രൂപയ്ക്കാണെന്നല്ലേ... വിലകേട്ടാല്‍ ആരും ഞെട്ടും. മെയിൻ കാഫിന്റെ അദ്ദേഹം ഒപ്പിട്ട പകർപ്പ് വിറ്റുപോയത് 13000 യു.എസ് ഡോളറിനാണ്. ഏകദേശം ഒമ്പത് ലക്ഷം രൂപ.
ഇംഗ്ലണ്ടിൽ നടന്ന ലേലത്തിലാണ് മെയിൻ കാംഫിന്റെ അത്യപൂർവ പകർപ്പ് വൻതുകക്ക് ലേലത്തിൽ പോയത്. 1930കളിൽ മ്യൂണിച്ചിൽ ഹിറ്റ്ലറെ സന്ദർശിച്ച ഇംഗ്ലീഷ് എഴുത്തുകാരനായ പീറ്റർ കാഡഗോണിന് സമ്മാനിച്ചതായിരുന്നു കൈയൊപ്പ് ചാർത്തിയ ആത്മകഥ.
1935ൽ പ്രസിദ്ധീകരിച്ച പതിപ്പിന്റെ ആദ്യ പേജിലാണ് ഹിറ്റ്ലറുടെ കൈയൊപ്പുള്ളത്. കാര്യങ്ങൾ രേഖപ്പെടുത്തിവെക്കുന്നതിൽ വൈമുഖ്യമുണ്ടായിരുന്ന ആൾ ആയിരുന്നു ലോകം കണ്ട വലിയ ഏകാധിപതികളിൽ ഒരാളായ ഹിറ്റ്ലർ എന്നതിനാൽ കൈയൊപ്പുള്ള ആത്മകഥക്ക് മൂല്യമേറെയാണ്.
