152 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ആകാശവിസ്മയത്തെ വരവേല്‍ക്കാനൊരുങ്ങി ശാസ്ത്രലോകം. പൂർണ ചന്ദ്ര ഗ്രഹണത്തോടൊപ്പം സൂപ്പർമൂണും, ബ്ലൂ മൂണും ഒരുമിച്ച് ദൃശ്യമാകുന്ന അത്യപൂർവ്വ പ്രതിഭാസമാണ് ഇന്ന് നടക്കാന്‍ പോവുന്നത്.
സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍ രേഖയില്‍ സൂര്യ പ്രകാശത്തെ ഭൂമി പൂർണമായി മറച്ച് ചന്ദ്രനിൽ ഇരുട്ട് വീഴ്ത്തുന്നതാണ് ചന്ദ്ര ഗ്രഹണം. ചന്ദ്രൻ ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോള്‍ അത് സൂപ്പർമൂൺ. മാസത്തിലെ രണ്ടാമത്തെ പൗർണ്ണമി ദിവസമാണ് ബ്ലൂമൂണ്‍. ഇവ മൂന്നും ഒന്നിച്ചെത്തുമ്പോള് സൂപ്പര്‍ ബ്ലൂ ബ്ലഡ് മൂൺ. ആ അത്ഭുതകാഴ്ച നമുക്ക് സമ്മാനിക്കുക മറ്റൊരു അപൂര്‍വ്വ നേട്ടം കൂടിയാണ്. ഒന്നരനൂറ്റാണ്ടിന് ശേഷം ചന്ദ്രവിസ്മയം കണ്ട ഭാഗ്യശാലികളാകാം.
രാത്രി ഏഴരയോടെയാണ് ചനന്തമുള്ള ചുമന്ന ചന്ദ്രന്‍ നമുക്ക് മുന്നിലെത്തുക. ഒന്നരമണിക്കൂര്‍ ദൃശ്യമാകും. ടെറസിലോ വീട്ട്മുറ്റത്തോന്ന് ഇറങ്ങിയാല് മതി ,നഗ്നനേത്രങ്ങൾ കൊണ്ട് തന്നെ പൂര്‍ണ്ണചന്ദ്രനെ നോക്കീ നില്‍ക്കാം. എങ്കിലും ആകാംഷയ്ക്കുമപ്പുറം ഇവയെ കൂറിച്ച് കൂടുതല് അറിയാന്‍ താല്പര്യമുള്ളവര്ക്കായി തിരുവനന്തപുരം പ്ലാനറ്റേറിയം അടക്കമുള്ള സ്ഥലങ്ങളിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്
