ഒരു ലോകകപ്പ് മത്സരത്തില്‍ ക്ലീന്‍ ഷീറ്റ് സ്വന്തമാക്കുന്ന രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ താരമായി ഉസോഹോ.
മോസ്കോ: നൈജീരിയന് ഗോള് കീപ്പര് ഫ്രാന്സിസ് ഉസോഹോയ്ക്ക് അപൂര്വ നേട്ടം. ഐസ്ലന്ഡിനെതിരേ ഗോള് വഴങ്ങാതിരുന്നതോടെയാണ് താരം അപൂര്വ റെക്കോഡ് സ്വന്തമാക്കിയത്. ഒരു ലോകകപ്പ് മത്സരത്തില് ക്ലീന് ഷീറ്റ് സ്വന്തമാക്കുന്ന രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ താരമായി ഉസോഹോ.
ഐസ്ലന്ഡിനെതിരേ ക്ലീന് ഷീറ്റ് സ്വന്തമാക്കുമ്പോള് ഉസോഹെയ്ക്ക് പ്രായം വെറും 19 വയസും 237 ദിവസവും. ഉത്തര കൊറിയയുടെ ലി ചാന് മ്യോങ്ങിന്റെ പേരില് ആണ് നിലവില് റെക്കോര്ഡ് ഉള്ളത്. 1966ലെ പ്രസിദ്ധമായ ഇറ്റലിക്കെതിരായ മത്സരത്തില് ലി ചാന് ക്ലീന് ഷീറ്റ് നേടുമ്പോള് അദ്ദേഹത്തിന് പ്രായം 19 വയസും 198 ദിവസവും ആയിരുന്നു.
ഗ്രൂപ്പ് ഡിയിലെ ഐസ്ലന്ഡിനെതിരേ നൈജീരിയയുടെ വിജയത്തില് വലിയ പങ്കു വഹിച്ചത് ഗോള് കീപ്പര് ഫ്രാന്സിസ് ഉസോഹോ ആയിരുന്നു.

