ദുബായ്: ദുബായ് നഗരസഭയുടെ സ്മാര്‍ട്ട് മേല്‍വിലാസ പദ്ധതിയായ മകാനി റാസല്‍ഖൈമയിലും ദിബ്ബയിലും നടപ്പിലാക്കും. നിലവില്‍ ദുബായ്ക്ക് പുറമേ അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ നഗരസഭകള്‍ ഇത് നടപ്പിലാക്കിയിട്ടുണ്ട്. കെട്ടിടങ്ങള്‍ക്ക് പത്ത് അക്ക നമ്പര്‍ നല്‍കുന്ന ദുബായ് മുനിസിപ്പാലിറ്റിയുടെ സ്മാര്‍ട്ട് മേല്‍വിലാസ പദ്ധതിയാണ് മകാനി.
മൊബൈല്‍ ആപ്ലിക്കേഷനിലോ വെബ്സൈറ്റിലോ മകാനി നമ്പര്‍ രേഖപ്പെടുത്തിയാല്‍ അവിടേക്കുള്ള വഴി തെളിയും. ഗൂഗിള്‍മാപ്പിലും ഈ നമ്പര്‍ രേഖപ്പെടുത്തിയാല്‍വഴി അറിയാം. ഓരോ കെട്ടിടത്തിനും പ്രത്യേകം പ്രത്യേകം നമ്പര്‍ നല്‍കുന്നതിനാല്‍ ഈ സംവിധാനത്തിന് കൃത്യത കൂടുതലാണെന്ന് മകാനി പ്രൊജക്റ്റ് മാനേജര്‍സുമയ്യ അല്‍സറിയോനി പറഞ്ഞു.
നിലവില്‍ ദുബായ്ക്ക് പുറമേ അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ എന്നീ എമിറേറ്റുകളില്‍ മകാനി സംവിധാനം നടപ്പിലാക്കുന്നുണ്ട്. ഇനി റാസല്‍ഖൈമയിലും ദിബ്ബയിലും മകാനി നിലവില്‍വരും. ഓരോ കെട്ടിടത്തിലും പ്രത്യേക ഫലകം സ്ഥാപിച്ച് അതിലാണ് മകാനി നമ്പര്‍ രേഖപ്പെടുത്തുന്നത്. ദുബായ് എമിറേറ്റില്‍ ഭൂരിഭാഗം കെട്ടിടങ്ങളിലും ഇത് സ്ഥാപിച്ചു കഴിഞ്ഞു.
