പുനെ ഇന്‍ഫോസ് ജീവനക്കാരി കോഴിക്കോട് സ്വദേശി രസീലയുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. കൊലപാതകത്തിന് പിന്നില്‍ വമ്പന്മാരുള്ളതുകൊണ്ടാണ് അഡ്വ ആളൂര്‍ കേസ് ഏറ്റെടുത്തതെന്നും കുടുംബാംഗങ്ങള്‍ കോഴിക്കോട് ആരോപിച്ചു.
രസീലയുടെ കൊലപാതകത്തില്‍ സെക്യൂരിറ്റി ജീവനക്കാരനെ മാത്രമാണ് അറസ്റ്റു ചെയിതിരിക്കുന്നത്. എന്നാല്‍ കൊലപാതകത്തില്‍ ഇന്‍ഫോസിസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. യൂണിറ്റ് മാനേജര്‍ മുതലുള്ളവരെ സംശയമുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തതല്ലാതെ പുനെ പോലീസ് തുടര്‍നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നത്.
പ്രതിക്കുവേണ്ടി അഡ്വ ആളൂര്‍ ഹാജരാകുന്നത് പിന്നിലും ദുരൂഹതയുണ്ട്. കൊലപാതകത്തിന് പിന്നില്‍ വമ്പന്മാരുള്ളതിന്‍റെ തെളിവാണിതെന്നും കുടംബം ആരോപിക്കുന്നു. രസീലയുടെ മരണാനന്തര ചടങ്ങുകള്‍ക്കുശേഷം അടുത്തയാഴ്ച പുനെയിലേക്ക് പോകുന്ന കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കും.
