ഡമോക്രറ്റിക്ക് സ്ഥാനാർത്ഥിയായ റാഷിദ തലൈബ് യുഎസ് കോൺഗ്രസിലെക്ക് തെരഞ്ഞെടുക്കപ്പെട്ടു. യുഎസ് കോൺഗ്രസില്‍ എത്തുന്ന ആദ്യ മുസ്‌ലിം വനിതയാണ് റാഷിദ.  സെനറ്റിലെത്തുന്ന ആദ്യ പലസ്തീൻ–അമേരിക്കൻ വംശജ എന്ന ഖ്യാതിയും റാഷിദക്ക് സ്വന്തം.  

വാഷിംഗ്ടൺ: ഡമോക്രറ്റിക്ക് സ്ഥാനാർത്ഥിയായ റാഷിദ തലൈബ് യുഎസ് കോൺഗ്രസിലെക്ക് തെരഞ്ഞെടുക്കപ്പെട്ടു. യുഎസ് കോൺഗ്രസില്‍ എത്തുന്ന ആദ്യ മുസ്‌ലിം വനിതയാണ് റാഷിദ. സെനറ്റിലെത്തുന്ന ആദ്യ പലസ്തീൻ–അമേരിക്കൻ വംശജ എന്ന ഖ്യാതിയും റാഷിദക്ക് സ്വന്തം. ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയാണ് റാഷിദ മത്സരിച്ചത്. 

റാഷിദക്കെതിരെ റിപ്പബ്ലിക്കൽ പാർട്ടി സ്ഥാനാർത്ഥികളോ മറ്റ് പാർട്ടി സ്ഥാനാർത്ഥികളോ മത്സരരംഗത്തില്ലാത്തില്ലായിരുന്നതിനാല്‍ യുഎസ് കോൺഗ്രസിലേക്ക് എതിരില്ലാതെയാണ് റാഷിദ തലൈബ് വിജയ കൊടി പാറിച്ചത്. ലൈംഗീക ആരോപണത്തെ തുടർന്ന് തൽസ്ഥാനത്തുണ്ടായിരുന്ന ജോണ്‍ കോണ്‍യേഴ്സ് രാജി വെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 1965 മുതൽ പാർട്ടി അംഗമായിരുന്നു ജോൺ. ഡോണള്‍ഡ് ട്രംപ് പ്രസിഡന്‍റായതിന് ശേഷം അമേരിക്കന്‍ മുസ്ലിംങ്ങള്‍ക്ക് എതിരായ അക്രമം വര്‍ധിച്ചതാണ് തന്നെ തെരെഞ്ഞടുപ്പിൽ മത്സരിക്കാന്‍ പ്രേരിപ്പിച്ചതെന്ന് റാഷിദ മാധ്യമങ്ങളോട് പറഞ്ഞു.

Scroll to load tweet…