മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ 26,000 കേന്ദ്രസേനാംഗങ്ങളെ വിന്യസിക്കുകയും ഗ്യാനേഷ് കുമാറിന്റെ ഇസഡ് പ്ലസ് സുരക്ഷ വർധിപ്പിക്കുകയും ചെയ്തു.
- Home
- News
- പ്രതിഷേധച്ചൂടിൽ ദില്ലി - ഗ്യാനേഷ് കുമാറിന് വൻ സുരക്ഷയൊരുക്കി കേന്ദ്രം, 11,000 അധിക കേന്ദ്രസേനാംഗങ്ങൾ, ജന്തർ മന്തറിൽ നടപടികൾ
പ്രതിഷേധച്ചൂടിൽ ദില്ലി - ഗ്യാനേഷ് കുമാറിന് വൻ സുരക്ഷയൊരുക്കി കേന്ദ്രം, 11,000 അധിക കേന്ദ്രസേനാംഗങ്ങൾ, ജന്തർ മന്തറിൽ നടപടികൾ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്നും രാജ്യതലസ്ഥാനത്ത് ഇന്ത്യ സഖ്യം പ്രതിഷേധം സംഘടിപ്പിക്കും. രാവിലെ നേതാക്കൾ കൂടിയാലോചന നടത്തി സമര രീതി തീരുമാനിക്കും. ഇന്നലെ പങ്കെടുക്കാതിരുന്ന സമാജ്‌വാദി പാർട്ടിയും ഇന്ന് സമരത്തിനെത്തും.
Malayalam News Live : പ്രതിഷേധച്ചൂടിൽ ദില്ലി - ഗ്യാനേഷ് കുമാറിന് വൻ സുരക്ഷയൊരുക്കി കേന്ദ്രം, 11,000 അധിക കേന്ദ്രസേനാംഗങ്ങൾ, ജന്തർ മന്തറിൽ നടപടികൾ
Malayalam News Live : തിരുവനന്തപുരം നഗരസഭയിലെ വ്യാജ ഒപ്പ് പരാതി, മേയർ വി വി രാജേഷ് ഉൾപ്പെടെ 3 പേർക്കെതിരെ കേസ്
വാഴോട്ടുകോണം കൗൺസിലർ സുഗതൻ, നഗരസഭ സെക്രട്ടറി എന്നിവർ ഉൾപ്പെടെ 3 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
Malayalam News Live : ശിവസൂര്യയെ കാണാതായിട്ട് ഇന്ന് കൃത്യം 2 മാസം; കേരളത്തിലുടനീളം പരിശോധിച്ചിട്ടും കണ്ടെത്തിയില്ല, ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പ്രതീക്ഷയെന്ന് കുടുംബം
കാശിയിലേക്ക് പോകുന്നുവെന്നും അവിടെയെത്തി ദൈവത്തിൽ അലിയും എന്ന് കുറിപ്പ് എഴുതി വച്ചിരുന്നു. ആദ്യം കേസ് അന്വേഷിച്ച ചൊക്ലി പൊലീസും പിന്നീട് അന്വേഷിച്ച പ്രത്യേക സംഘവും കേരളത്തിലുടനീളം പരിശോധന നടത്തിയിരുന്നു.
Malayalam News Live : രാഷ്ട്രപതിയെ കാണാൻ ഇന്ത്യാസഖ്യം, നാളെ കാണാൻ 10 നേതാക്കൾക്ക് രാഷ്ട്രപതി ഭവൻ അനുമതി നൽകിയേക്കും
സമാജ്‌വാദി പാർട്ടിയുമായുള്ള ആശയക്കുഴപ്പം പരിഹരിച്ചതായും നേതാക്കൾ പറഞ്ഞു. വിഷയം ഇന്നും സജീവമാക്കി നിർത്താനാണ് ധാരണ.
Malayalam News Live : കെഎസ്ആർടിസി ഡ്രൈവറെ മർദിച്ച് ബൈക്ക് യാത്രക്കാർ, കാരണം സൈഡ് നൽകുന്നതിലെ തർക്കം, സംഭവം കായംകുളത്തിനടുത്ത് കൃഷ്ണപുരത്ത്
മൂന്ന് ബൈക്കിലായി എത്തിയവർ ബസ് തടഞ്ഞു നിർത്തി മർദിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് പളനിയ്ക്ക് പോകുകയായിരുന്നു ബസ്. ഇന്നലെ രാത്രിയായിരുന്നു സംഭവം.