കണ്ണൂര്‍: റേഷന്‍ കടകളിലെ തട്ടിപ്പിനെതിരെ കര്‍ശന നടപടികളുമായി മുഖ്യമന്ത്രി ഇടപെടുന്നു. തട്ടിപ്പ് ആവർത്തിച്ചാൽ കർശന നടപടിയെടുക്കുമെന്ന് പിണറായി വിജയൻ പറഞ്ഞു.
എഫ്സിഐ ഗോഡൗണിൽ നിന്ന് എടുക്കുന്ന അരിയല്ല റേഷന്‍ കടകളില്‍ എത്തുന്നതെന്നും മില്ലുകളിലും മറിമായം നടത്തുന്നുവെന്നും മുഖ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു.
റേഷന്‍ കടകളിലെ തട്ടിപ്പിനെ കുറിച്ചുള്ള വാർത്ത ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത് . നല്ല അരി ജനങ്ങൾക്ക് നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
