Asianet News MalayalamAsianet News Malayalam

റേഷന്‍ കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുന്നു

ration dealers begin indefinite strike
Author
Thiruvananthapuram, First Published Apr 16, 2017, 11:38 AM IST

സംസ്ഥാനത്തെ റേഷന്‍ വിതരണ രംഗം നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠിച്ച സമിതി കഴിഞ്ഞ ജനുവരിയില്‍ സര്‍ക്കാരിന് റിപ്പോര്ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇതേ കുറിച്ച് ചര്‍ച്ച ചെയ്യാനോ, പരിഹാരം കാണോന സര്‍ക്കാര്‍ ഇടപെടുന്നില്ലാണ് വ്യപാരികളുടെ പരാതി. സര്‍ക്കാര്‍ നിലപാടിനെതിരെയാണ് ഓള്‍ കേരളാ റേഷന്‍ ഡീലേഴ്‌സസ് അസോസിയേഷന്‍  സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കുക വഴി റേഷന്‍ വിതരണം രംഗത്തെ കേന്ദ്രം അസ്ഥി്രപ്പെടുത്തുകയാണെന്നും വ്യാപാരികള്‍ക്ക് പരാതിയുണ്ട്. സംസ്ഥാനത്തിനുള്ള അരിവിഹിതം വെട്ടികുറച്ചു,നോണ്‍ പ്രയോരിറ്റി വിഭാഗത്തിലുള്ളവര്‍ക്ക് ഗോതമ്പ്, ആട്ടവിതരണം നിര്‍ത്തലാക്കി, മണ്ണെണ്ണ വിഹിതം വെട്ടികുറച്ചത് കൂടാതെ വിലയും കൂട്ടി. ഇത്തരത്തില്‍ റേഷന്‍ വിതരണരംഗം മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധി നേരിടുകയാണെന്നും വ്യാപാരികള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് അനിശ്ചിതകാലത്തേക്ക് കടകളടച്ചുള്ള സമരം.  

Follow Us:
Download App:
  • android
  • ios