തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരം തുടങ്ങി. റേഷന്‍ വിഹിതം വെട്ടി കുറച്ച കേന്ദ്രനടപടിയില്‍ പ്രതിഷേധിച്ചും, റേഷന്‍ വ്യാപാരികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നുമാരോപിച്ചാണ് സമരം. ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കുക വഴി റേഷന്‍ വിതരണരംഗത്തെ കേന്ദ്രം അസ്ഥിരപ്പെടുത്തകയാണെന്ന് വ്യാപാരികള്‍ക്ക് പരാതിയുണ്ട്. എന്നാൽ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന തീരുമാനത്തിൽ നിന്നും വ്യാപാരികൾ പിൻ വാങ്ങിയില്ലെങ്കിൽ ശക്തമായ നടപടികളുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് ഭക്ഷ്യ മന്ത്രി പി.തിലോത്തമൻ വ്യക്തമാക്കി.