സൂറത്ത്: റേഷന്‍വിതരണത്തിനായി എര്‍പ്പെടുത്തിയ സോഫ്റ്റ്‌വെയറും ഉപഭോക്താക്കളുടെ ആധാര്‍ വിവരങ്ങളും ചോര്‍ത്തി ഗുജറാത്തില്‍ റേഷന്‍കൊള്ള നടത്തിയ രണ്ട് റേഷന്‍ കട ഉടമകള്‍ പിടിയില്‍. സൂറത്ത് സ്വദേശികളായ ബാബുബായ് ബൊറിവാള്‍(53), സംപത്‌ലാല്‍ ഷാ(61) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

2016ലാണ് ഗുജറാത്തില്‍ റേഷന്‍ വിതരണത്തിനായി പുതിയ സോഫ്റ്റ്‌വെയര്‍ നിലവില്‍ വന്നത്. ഉപഭോക്താക്കളുടെ ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ചായിരുന്നു ഈ സോഫ്റ്റ്‌വെയറിന്‍റെ പ്രവര്‍ത്തനം. പ്രതികള്‍ ഈ സോഫ്റ്റ്‌വെയറിന്‍റെ വ്യാജ പതിപ്പ് ഉണ്ടാക്കുകയും ഇതുവഴി സബ്‌സിഡിയില്ലാത്ത റേഷനും സബ്സിന്ധിയുള്ളതായി കാണിക്കുകയും തുടര്‍ന്ന് ഈ ഉല്‍പന്നങ്ങള്‍ സബ്സിഡിയില്ലാതെ വില്‍ക്കുകയുമായിരുന്നു ചെയ്ത് കൊണ്ടിരുന്നത്.