തിരുവനന്തപുരം: റേഷൻ വ്യാപാരികൾ സമരം പിൻവലിച്ചു. മന്ത്രി പി.തിലോത്തമനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. വേതന പാക്കേജ് അംഗീകരിച്ച സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമെന്ന് റേഷന്‍ വ്യാപാരികള്‍ പറഞ്ഞു. മാര്‍ച്ച് ഒന്ന് മുതലാണ് പാക്കേജ് നടപ്പിലാക്കുന്നത്.
റേഷൻ വ്യാപാരികളുടെ അനിശ്ചിത കാല കടയടപ്പ് സമരം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെയാണ് റേഷന്‍ വ്യാപാരികളുമായി മന്ത്രി ചര്‍ച്ച നടത്തിയത്. പാക്കേജിന് മന്ത്രിസഭ അംഗീകാരം നല്‍കുകയും വ്യാപാരികളുടെ കമ്മീഷന്‍ 16000 മുതല്‍ 48000 വരെ കൂട്ടുകയും ചെയ്തു. മാസം 45 ക്വിന്‍റല്‍ അരി വില്‍ക്കുന്നവര്‍ക്ക് മുതല്‍ വര്‍ധനവിന്‍റെ ഗുണം കിട്ടും.
