Asianet News MalayalamAsianet News Malayalam

സ്ത്രീ സം​രക്ഷണത്തിന് പ്രത്യേക ഉടമ്പടികളുണ്ടാകണം; മീടൂ വിവാദങ്ങളെക്കുറിച്ച് രവീണ ടണ്ടൻ

സ്ത്രീകൾ എന്തൊക്കം പ്രശ്നങ്ങളാണ് തൊഴിലിടങ്ങളിൽ നേരിടുന്നതെന്ന പുരുഷൻമാരെയും ബോധ്യപ്പെടുത്തണം. തങ്ങളെ അപമാനിക്കുന്നവർക്കെതിരെ ധൈര്യത്തോടെ മുന്നോട്ട് വരാൻ പെൺകുട്ടികൾ തയ്യാറാകണമെന്നും രവീണ കൂട്ടിച്ചേർക്കുന്നു. 
 

raveena tandan says must have to create contracts for woman protection
Author
New Delhi, First Published Oct 19, 2018, 6:14 PM IST

ദില്ലി: സ്ത്രീ സംരക്ഷണത്തിനായി രാജ്യത്ത് പ്രത്യേക ഉടമ്പടികൾ ഉണ്ടാകണമെന്ന് ബോളിവുഡ്ഡ് താരം രവീണ ടണ്ടൻ. ബോളിവുഡ്ഡിലെ ലൈം​ഗികാരോപണ വിവാദങ്ങളോട് പത്രസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു രവീണ. സിനി ആന്റ് ടെലിവിഷൻ ആർട്ടിസ്റ്റ്സ് അസോസിയേഷൻ അം​ഗമാണ് താരം. ഇത്തരം അതിക്രമങ്ങൽക്കെതിരായി പ്രവർത്തിക്കുന്ന കമ്മറ്റി രൂപീകരിക്കാൻ സംഘടന തീരുമാനിച്ചതായും താരം അറിയിച്ചു. രേണുക ഷഹാനെ, അമോൽ ​ഗുപ്ത, തപ്സി പന്നു എന്നിവരാണ് ഈ കമ്മറ്റിയിലെ അം​ഗങ്ങൾ. 

സിനിമാ മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷിതത്വം ഒരുക്കുക എന്നതാണ് ഈ കമ്മറ്റിയുടെ ലക്ഷ്യം. ഉടൻ തന്നെ ഈ ലക്ഷ്യത്തെ മുൻനിർത്തി മീറ്റിം​ഗ് സംഘടിപ്പിക്കും. സ്ത്രീകൾ‌ക്കെതിരെ തൊഴിലിടങ്ങളിൽ നടക്കുന്ന അതിക്രമങ്ങൾ തടയാൻ എന്ത് ചെയ്യണമെന്ന് ചർച്ചയിലൂടെ തീരുമാനിക്കും. സ്ത്രീ സം​രക്ഷണത്തിനായി ഉടമ്പടിയുണ്ടാകണം. സ്ത്രീകൾ എന്തൊക്കം പ്രശ്നങ്ങളാണ് തൊഴിലിടങ്ങളിൽ നേരിടുന്നതെന്ന പുരുഷൻമാരെയും ബോധ്യപ്പെടുത്തണം. തങ്ങളെ അപമാനിക്കുന്നവർക്കെതിരെ ധൈര്യത്തോടെ മുന്നോട്ട് വരാൻ പെൺകുട്ടികൾ തയ്യാറാകണമെന്നും രവീണ കൂട്ടിച്ചേർക്കുന്നു. 


 

Follow Us:
Download App:
  • android
  • ios