ദില്ലി: രാജ്യത്തിന്‍റെ സമ്പത്ത് സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ദുരുപയോഗം ചെയ്തുവെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. ഹെറാൾഡ് ഹൗസില്‍ കോൺഗ്രസ്‌ നേതാക്കൾ പത്രം നടത്തുക ആയിരുന്നില്ല, മറുപാട്ടത്തിനു നൽകി വരുമാനം ഉണ്ടാക്കുകയായിരുന്നു. സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും പൊതുമുതൽ കവര്‍ന്നു എന്നാണ് ഹൈക്കോടതി കണ്ടെത്തിയത്.

5000 കോടിയുടെ മുതൽ 50 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയത് തട്ടിപ്പിന്റെ പുതിയ രീതിയാണ്‌. ഇതിനെല്ലാം രാഹുൽ ഗാന്ധി ഉത്തരം നൽകണം. പ്രധാനമന്ത്രി മാധ്യമങ്ങളെ കാണുന്നില്ലെന്ന് പറയുന്ന രാഹുൽ ഗാന്ധി സ്വന്തം കുടുംബം പൊതുമുതൽ കവർന്നതിനെപ്പറ്റി മാധ്യമങ്ങളോട് പറയണമെന്നും രാഹുല്‍ ഗാന്ധി.