വ്രതാരംഭത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി റംസാന്‍ മാസത്തില്‍ തൊഴില്‍ സമയത്തില്‍ മാറ്റമുണ്ടാകും
ഒമാന്: ഒമാനില് റമസാന് വ്രതാരംഭം ഈ മാസം 17ന് തുടങ്ങുമെന്ന് ഔഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു. വ്രതാരംഭത്തിനുള്ള ഒരുക്കങ്ങള് രാജ്യത്തുടനീളം തുടങ്ങി. ഒമാന് ഭരണാധികാരിക്കും രാജ്യത്തെ ജനങ്ങള്ക്കും ഒമാന് മതകാര്യ മന്ത്രാലയം റമസാന് ആശംസ നേര്ന്നു. പരിശുദ്ധ റംസാന് മാസത്തിന്റെ ഒരുക്കങ്ങള് ഇതിനോടകം ഒമാനിലെ വിശ്വാസികള് ആരംഭിച്ചുകഴിഞ്ഞു.
സര്ക്കാര് തലത്തിലും സ്വകാര്യ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തിലും വിവിധ ആത്മീയ പരിപാടികളും ഖുര്ആന് പാരായണ മത്സരങ്ങള്ക്കുമുള്ള തയ്യാറെടുപ്പുകള് പൂര്ത്തിയായി കഴിഞ്ഞു. മുന് വര്ഷങ്ങളില് നിന്ന് വളരെ വ്യത്യസ്തമായി വിശ്വാസികളുടെ കൂടുതല് പങ്കാളിത്തത്തോടെ പരിപാടികള് നടത്തുവാന് ആണ് വിവിധ സംഘടനകള് തയ്യാറെടുത്തിരിക്കുന്നത്.
റംസാന് മാസത്തിലെ ഏറ്റവും വിശിഷ്ടമായ സകാത് നല്കുന്നതിനും സ്വരൂപിക്കുന്നതിനും ഉള്ള നടപടികള് പൂര്ത്തിയായി കഴിഞ്ഞു. കൂടാതെ ഇഫ്താറിനുമുള്ള ഒരുക്കങ്ങളും വിശ്വാസികള്ക്കിടയില് പുരോഗമിച്ചുവരികയാണ്. രാജ്യത്തിന്റെ പ്രധാന ഭാഗങ്ങളില് ഇതിനകം ഇഫ്താര് കൂടാരങ്ങളും ഉയര്ന്നു കഴിഞ്ഞു. സര്ക്കാര്, സ്വകാര്യ മേഖലയില് റംസാന് മാസത്തില് തൊഴില് സമയത്തില് മാറ്റമുണ്ടാകും. സമയക്രമം വരും ദിവസങ്ങളില് മാനവിഭവ ശേഷി മന്ത്രാലയം പ്രഖ്യാപിക്കും.
