കുഞ്ഞിന്റെ ചോറൂണിനാണ് ശബരിമലയില്‍ എത്തിയതെന്ന് തൃശൂർ സ്വദേശിയുടെ ഭർത്താവ്. എന്നാല്‍ പ്രതിഷേധക്കാര്‍ ഭാര്യയെ കയ്യേറ്റം ചെയ്തുവെന്ന് രവി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സന്നിധാനം: കുഞ്ഞിന്റെ ചോറൂണിനാണ് ശബരിമലയില്‍ എത്തിയതെന്ന് തൃശൂർ സ്വദേശിയുടെ ഭർത്താവ്. എന്നാല്‍ പ്രതിഷേധക്കാര്‍ ഭാര്യയെ കയ്യേറ്റം ചെയ്തുവെന്ന് രവി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ദർശനത്തിനെത്തിയ രണ്ട് സ്ത്രീകൾക്ക് 50 വയസ്സിൽ താഴെയെന്ന സംശയത്തിനെ തുടര്‍ന്ന് നടപ്പന്തലില്‍ പ്രതിഷേധം നടന്നിരുന്നു.
ഇരുമുടിക്കെട്ടില്ലാതെയാണ് ഇവർ ദർശനത്തിന് എത്തിയത്. ശാരീരികാസ്വസ്ഥതകള്‍ നേരിട്ട ഇവര്‍ക്ക് സന്നിധാനത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ നല്‍കി. പിന്നീട് പ്രായം സംബന്ധിച്ച അവ്യക്തതകള്‍ മാറിയതോടെ ഇവര്‍ ഇരുമുടിക്കെട്ടില്ലാത്തതിനാൽ വടക്കേനടയിലൂടെ എത്തി ദർശനം നടത്തി മടങ്ങി.
