കൃത്യസമയത്ത് ചികില്‍സിച്ചില്ലെങ്കില്‍ മരണം സംഭവിക്കാവുന്ന മാരക രോഗമാണ് എലിപ്പനി. പ്രതിരോധം സാധ്യമാണെങ്കിലും വിവിധ അവയവങ്ങളെ ബാധിക്കുന്നതിനാല്‍ മരണ നിരക്ക് കൂടും. കേരളത്തിന്റെ വടക്കന്‍ ജില്ലകളിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്.
തിരുവനന്തപുരം: കൃത്യസമയത്ത് ചികില്‍സിച്ചില്ലെങ്കില്‍ മരണം സംഭവിക്കാവുന്ന മാരക രോഗമാണ് എലിപ്പനി. പ്രതിരോധം സാധ്യമാണെങ്കിലും വിവിധ അവയവങ്ങളെ ബാധിക്കുന്നതിനാല്‍ മരണ നിരക്ക് കൂടും. കേരളത്തിന്റെ വടക്കന്‍ ജില്ലകളിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്.
എലിപ്പനി അറിയേണ്ടത്
- രോഗം മരണകാരണമാകും
- രോഗം വിവിധ അവയവങ്ങളെ ബാധിക്കും
- ശക്തമായ പനി, തലവേദന, പേശി വേദന എന്നിവ ഉണ്ടാകാം
- കണ്ണുകള്‍ക്ക് ചുവപ്പു നിറം വരാം
- മരണനിരക്ക് 10 മുതല്‍ 15% വരെ
- കേരളത്തില്‍ വടക്കന്‍ ജില്ലകളില്‍ രോഗ ബാധ കൂടുതല്‍
എലികള്‍, കന്നുകാലികള്‍, പട്ടി, പൂച്ച എന്നിവയുടെ മൂത്രം വഴി കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് എലിപ്പനി. ശരീരത്തിലെ മുറിവുകളിലൂടയോ അധിക സമയം വെള്ളത്തില്‍ നില്‍ക്കുന്നതുവഴി തൊലിയിലൂടേയോ അണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കാം. ശക്തമായ പനി, തലവേദന, പേശികള്‍ക്ക് വേദന, കണ്ണുകള്‍ക്ക് ചുവപ്പു നിറം. ഛര്‍ദി എന്നിവ ലക്ഷണങ്ങളാണ്. ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് തുടക്കത്തില്‍ തന്നെ ചികില്‍സ എടുത്തില്ലെങ്കില്‍ രോഗം വിവിധ അവയങ്ങളെ ബാധിക്കും. ശ്വാസ കോശം, കരള്‍, വൃക്കകള്‍, ഹൃദയം എന്നിവയെ ആണ് രോഗം ബാധിക്കുക. പത്തുമുതല്‍ 15 ശതമാനം വരെയാണ് മരണ സാധ്യത. മരണ കാരണമായ പകര്‍ച്ച വ്യാധികളില്‍ രണ്ടാം സ്ഥാനമാണ് എലിപ്പനിക്ക്.
എലിപ്പനിയെ കുറിച്ച് പൊതുജനാരോഗ്യ വിദഗ്ധന്‍ ഡോ.ടി എസ് അനീഷ്
രോഗം ബാധിച്ചുകഴിഞ്ഞാല്‍ ആദ്യഘട്ടത്തില്‍ രക്തത്തില്‍ മുഴുവന്‍ ബാക്ടീരിയ നിറയും. ഈ ബാക്ടീരിയയെ നശിപ്പിക്കാനുള്ള രാസവസ്തുക്കള്‍ ഉല്‍പാദിപ്പിക്കുകയാണ് രണ്ടാംഘട്ടത്തില്‍. ഇപ്പോള്‍ പടരുന്ന എലിപ്പനി ബാധിച്ചാല്‍ 2-3 ദിവസത്തിനുള്ളില്‍ ശ്വാസകോശത്തില്‍ രക്തം നിറയും. രക്ത സ്രാവവും ഉണ്ടാകും.ഹൃദയത്തെക്കൂടി ബാധിച്ചാല്‍ ഉടന്‍ മരണം സംഭവിക്കും. മിലന ജലവുമായി സന്പര്‍ക്കം ഉണ്ടായാല്‍ മൂന്ന് മുതള ആറ് ആഴ്ചവരെ കൃത്യമായ അളവില്‍ ആന്റി ബയോട്ടിക്കായ ഡോക്‌സി സൈക്ലിന്‍ ഗുളിക കഴിക്കണം. രോഗം ബാധിച്ചാല്‍ ആന്റി ബയോട്ടിക്കായ പെന്‍സിലിന്‍ ആണ് നല്‍കുന്നത്.
