പ്രക്ഷോഭം അവസാനിപ്പിച്ച് സംവാദത്തിന് തയ്യാറാണെങ്കിൽ സ്ഥലവും തീയ്യതിയും നിശ്ചയിച്ച് സംവാദമാകാം എന്ന് ശ്രീധരൻപിള്ളയോട് കോടിയേരി 

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപി പ്രക്ഷോഭം അവസാനിപ്പിച്ചു വന്നാല്‍ അവരുമായി സംവാദത്തിന് തയ്യാറെന്ന് സിപിഐഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപി പ്രസിഡന്‍റ് ശ്രീധരന്‍പിള്ളയ്ക്കുള്ള മറുപടി എന്ന നിലയിലാണ് കോടിയേരി ഇക്കാര്യം പറഞ്ഞത്. 

ശബരിമല സ്ത്രീ പ്രവേശനത്തിന് ബിജെപി എതിരല്ലെന്നും ക്ഷേത്രം തകർക്കുന്ന കമ്മ്യൂണിസ്റ്റുകൾക്കെതിരെയാണ് സമരമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപിച്ചപ്പോൾ എങ്കിൽ എന്തിനാണ് ശബരിമല കേന്ദ്രമാക്കി സമരം നടത്തുന്നതെന്നും സമരം നിർത്തിവെച്ചു കമ്മ്യൂണിസ്റ്റ്കാരോട് സംവാദത്തിനു തയ്യാറാണോ എന്നും ചോദിച്ചിരുന്നു. 

ഇതിന് ശ്രീധരൻ പിള്ള തയ്യാറാണെന്ന് അറിയിച്ചു. എന്നാൽ പ്രക്ഷോഭം അവസാനിപ്പിച്ച് സംവാദത്തിനില്ലെന്നാണ് ശ്രീധരൻ പിള്ളയുടെ നിലപാട്. പ്രക്ഷോഭം അവസാനിപ്പിച്ച് സംവാദത്തിന് തയ്യാറാണെങ്കിൽ സ്ഥലവും തീയ്യതിയും നിശ്ചയിച്ച് സംവാദമാകാം എന്ന് ശ്രീധരൻപിള്ളയെ അറിയിക്കുന്നതായാണ് കോടിയേരി ഇന്ന് പറഞ്ഞത്.