യുഡിഎഫിനോട് സഹകരിച്ചാൽ നിലപാടുകൾ കൈയ്യൊഴിയേണ്ടി വരില്ല. പൊതുകാര്യങ്ങളിൽ ഒന്നിച്ച് നിൽക്കുന്നതാണ് മുന്നണി രാഷ്ട്രീയമെന്നും സണ്ണി എം കപിക്കാട് പറഞ്ഞു.

കോട്ടയം: യുഡിഎഫ് സ്ഥാനാർത്ഥിയാകാൻ തയ്യാറെന്ന് പ്രമുഖ ദലിത് ചിന്തകനും എഴുത്തുകാരനുമായ സണ്ണി എം കപിക്കാട്. യുഡിഎഫിന്‍റെ ഓഫർ സ്വീകരിക്കും. മത്സരിക്കുന്നത് സംബന്ധിച്ച് ചില നിർദേശങ്ങൾ വന്നിട്ടുണ്ടെന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി യുഡിഎഫ് പരിഗണിക്കുന്നുണ്ടെന്നും സണ്ണി എം കപിക്കാട് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. എൽഡിഎഫിന്‍റെ നയങ്ങൾക്കെതിരെ പോരാടുന്നത് രാഷ്ട്രീയ കടമയാണ്. പിണറായി സർക്കാർ ദളിത് വിഭാ​ഗത്തിനെതിരെ പല തെറ്റായ നയങ്ങളും സ്വീകരിക്കുന്നുണ്ട്. എൽഡിഎഫിനെതിരെ പൊരുതാനുള്ള ഒരേയൊരു വഴി യുഡിഎഫാണ്. ജീവിതത്തിൽ അംബേദ്കറിസ്റ്റ് രാഷ്ട്രീയമാണ് പിന്തുടരുന്നത്. യുഡിഎഫിനോട് സഹകരിച്ചാൽ നിലപാടുകൾ കൈയ്യൊഴിയേണ്ടി വരില്ല. പൊതുകാര്യങ്ങളിൽ ഒന്നിച്ച് നിൽക്കുന്നതാണ് മുന്നണി രാഷ്ട്രീയമെന്നും സണ്ണി എം കപിക്കാട് പറഞ്ഞു.

മത്സരിക്കാൻ തയ്യാർ, സ്വതന്ത്ര സ്ഥാനാർത്ഥിയായി യുഡിഎഫ് പരിഗണിക്കുന്നുണ്ട്: സണ്ണി എം കപിക്കാട്