ആറ് റൗണ്ട് വെടിയേറ്റ സുരേന്ദ്ര ആശുപത്രിയെത്തുമ്പോഴേക്ക് മരിച്ചുവെന്ന് പൊലീസ് അറിയിച്ചു.. റിയല്‍ എസ്റ്റേറ്റ് സംബന്ധമായ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.. പടക്കങ്ങളുടെ ശബ്ദത്തില്‍ വെടിയൊച്ച ആരും കേള്‍ക്കാതിരിക്കാനാണ് അക്രമികള്‍ ദീപാവലി ദിവസം കൊലപാതകത്തിനായി തെരഞ്ഞെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.കൊല്ലപ്പെട്ട സുരേന്ദ്രയ്‌ക്കെതിരെ ആര്‍ടി നഗര്‍ പൊലീസ് സ്റ്റേഷനില്‍ പതിനാല് കേസുകളുണ്ട്..