തൃശൂര്‍: ചാലക്കുടി രാജീവ് വധക്കേസില്‍ റിമാന്‍ഡിലായ അഡ്വ സി.പി ഉദയഭാനുവിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് ചാലക്കുടി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി. വിശദമായ ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നത്. 

ഇന്നലെ നടത്തിയ ചോദ്യം ചെയ്യലില്‍ പൊലീസ് കണ്ടെത്തലിന്റെ പകുതിയില്‍ താഴെ മാത്രമേ ഉദയഭാനു സമ്മതിച്ചിരുന്നുള്ളൂ. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത ഉദയഭാനു നിലവില്‍ ഇരിങ്ങാലക്കുട സ്‌പെഷ്യല്‍ സബ് ജയിലിലാണ്.തിങ്കളാഴ്ച കോടതി കസ്റ്റഡി അപേക്ഷ പരിഗണിക്കും.