2017 ല്‍ കോഴിക്കോട് നടന്ന മറ്റൊരു സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായ വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ടില്‍ കൃത്രിമം കാട്ടിയാണ് വ്യാജപ്രചരണം നടത്തുന്നത്. കോഴിക്കോട് റിപ്പോര്‍ട്ടര്‍ ശ്യാം കുമാര്‍ ഫോണിലൂടെ വിവരങ്ങള്‍ നല്‍കുന്ന വാര്‍ത്തയുടെ ചിത്രമാണ് ഉപയോഗിച്ചിരിക്കുന്നത്

തിരുവനന്തപുരം: അമ്മയെ മയക്കുമരുന്ന് കൊടുത്ത് പീഡിപ്പിച്ചതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായെന്ന് ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ വ്യാജ വാര്‍ത്ത. ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ മറ്റൊരു വാര്‍ത്തയില്‍ കൃത്രിമത്വം കാട്ടിയാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇത് വലിയ തോതില്‍ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്.

2017 ല്‍ കോഴിക്കോട് നടന്ന മറ്റൊരു സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായ വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ടില്‍ കൃത്രിമം കാട്ടിയാണ് വ്യാജപ്രചരണം നടത്തുന്നത്. കോഴിക്കോട് റിപ്പോര്‍ട്ടര്‍ ശ്യാം കുമാര്‍ ഫോണിലൂടെ വിവരങ്ങള്‍ നല്‍കുന്ന വാര്‍ത്തയുടെ ചിത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രതിയുടേതെന്ന പേരില്‍ കാണിച്ചിരിക്കുന്ന ചിത്രം ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്തതല്ല. മറ്റൊരു ചാനലിന്‍റെ പേരിലും വാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ട്.