കണ്ണൂര്‍: ഷീജയുമായുള്ള ബന്ധത്തിന് തടസ്സമായത് കൊണ്ടാണ് കോട്ടായിയിലെ വൃദ്ധ ദമ്പതിമാരെ കൊന്നതെന്ന് പ്രതി സദാനന്ദന്‍. കൊല നടന്ന വീട്ടില്‍ സദാനന്ദനെ എത്തിച്ച് തെളിവെടുത്തു. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു.
ഷീജയുടെ വീട്ടിൽ വാടകക്ക് താമസിച്ചു വരുന്ന സദാനന്ദനുമായി കഴിഞ്ഞ നാലു മാസമായി അടുപ്പമുണ്ടെന്നാണ് പ്രതി പോലീസിനോട് സമ്മതിച്ചത്. വൃദ്ധ ദമ്പതികളെ ഒഴിവാക്കിയാൽ ആരുമില്ലാതാകുന്ന കോട്ടായിയിലെ വീട്ടിൽ കാര്യസ്ഥനാക്കാമെന്ന് ഷീജ വാഗ്ദാനം നൽകിയിരുന്നതായും സദാനന്ദൻ മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വാമിനാഥനെ കൊലപ്പെടുത്താൻ മുൻപും ശ്രമിച്ചത്. സ്വാമിനാഥന്റെ സഹോദരിയുടെ മകൾ കൂടിയായിരുന്ന ഷീജ ഇങ്ങനെയൊരു ക്രൂര കൊലപാതകത്തിന് കൂട്ടു നിൽക്കുമെന്ന് വിശ്വസിക്കാൻ കൂടിയാകാത്ത അവസ്ഥയിലാണ് ബന്ധുക്കൾ.
രാത്രിയിൽ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതി സദാനന്ദനെ കോട്ടായിയിലെ വീട്ടിൽ പത്തു മണിയോടെയാണ് തെളിവെടുപ്പിനായി എത്തിച്ചത്. തലക്കടിച്ചും, വയറിനു കുത്തിയും ആണ് സ്വാമിനാഥനെ കൊന്നതെന്നും ആയുധങ്ങൾ കിണറിലെറിഞ്ഞെന്നുമുള്ള മൊഴിയുടെ അടിസ്ഥാനത്തിൽ കിണർ വറ്റിച്ച് ആയുധങ്ങൾ കണ്ടെടുത്തു.
ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഷീജയെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യാനാണ് പോലീസ് ശ്രമിക്കുന്നത്.
