കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന ഭാരവാഹികളുടേയും ജില്ലാ പ്രസിഡന്റുമാരുടേയും യോഗത്തിലും മന്ത്രിയെ മാറ്റണമെന്ന് ആവശ്യം ശക്തമായിരുന്നു. യോഗത്തിന്റെ തീരുമാനമെന്ന നിലയ്ക്ക് ഇത് ദേശീയ നേതൃത്വത്തെ അറിയിക്കാനാണ് കൃഷ്ണൻകുട്ടി വിഭാഗത്തിന്റെ നീക്കം. 

ദില്ലി: മന്ത്രി മാത്യു ടി തോമസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ജെഡിഎസിലെ കെ കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിലുള്ള വിഭാഗം ഇന്ന് ദേവഗൗഡയെ കാണും. ബംഗലുരുവിലാണ് കൂടിക്കാഴ്ച. രണ്ടര വർഷം കഴി‌ഞ്ഞാൽ മന്ത്രിസ്ഥാനം പങ്കിടണമെന്ന മുൻധാരണയാണ് കൃഷ്ണൻകുട്ടി വിഭാഗം ഉന്നയിക്കുന്നത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന ഭാരവാഹികളുടേയും ജില്ലാ പ്രസിഡന്റുമാരുടേയും യോഗത്തിലും മന്ത്രിയെ മാറ്റണമെന്ന് ആവശ്യം ശക്തമായിരുന്നു. യോഗത്തിന്റെ തീരുമാനമെന്ന നിലയ്ക്ക് ഇത് ദേശീയ നേതൃത്വത്തെ അറിയിക്കാനാണ് കൃഷ്ണൻകുട്ടി വിഭാഗത്തിന്റെ നീക്കം. 

ഭൂരിപക്ഷം ജില്ലാ കമ്മിറ്റികളും തങ്ങൾക്ക് ഒപ്പമാണെന്ന് മാത്യു ടി തോമസ് പക്ഷം അവകാശപ്പെടുന്നു. മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നേരത്തെ ജോലി ചെയ്തിരുന്ന ഒരു വനിത ജീവനക്കാരിയുടെ പരാതിയും കൃ‍ഷ്ണൻകുട്ടി വിഭാഗം ആയുധമാക്കുന്നുണ്ട്. 

എന്നാൽ വനിത ജീവനക്കാരിയെ ഗ്രൂപ്പ് പോരിന്റെ പേരിൽ രംഗത്തിറക്കിയതാണെന്നാണ് മാത്യു ടി തോമസ് പക്ഷത്തിന്റെ വാദം. സിപിഎമ്മിന് മാത്യു ടി തോമസ് തുടരുന്നതിനോടാണ് താത്പര്യം. 

അതേസമയം ജെഡിഎസ് നേതൃത്വം ഒരു തീരുമാനമെടുത്താൽ ഇടതുമുന്നണിക്ക് അത് അംഗീകരിക്കേണ്ടിവരും. സംസ്ഥാന നേതാക്കളെ ദേവഗൗഡ വീണ്ടും ചർച്ചയ്ക്ക് വിളിക്കാനുള്ള സാധ്യതയുമുണ്ട്.