Asianet News MalayalamAsianet News Malayalam

സരിതയുടെ കത്ത്; ജയിലിലെ കൈപ്പറ്റ് രസീത് കാണാനില്ല

receipt of saritha nairs controversial letter missing
Author
First Published Feb 4, 2018, 11:28 AM IST

കൊച്ചി: സരിത എസ്.നായർ ജയിലിൽ എഴുതി നൽകിയത് 21 പേജുള്ള കത്താണെന്നു വ്യക്തമാക്കുന്ന കൈപ്പറ്റ് രസീത് കാണാനില്ല. പത്തനംതി‍ട്ട ജില്ലാ ജയിൽ സൂപ്രണ്ട് ആർ.സാജന്‍ കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയില്‍ നല്‍കിയ മൊഴിയിലാണ് നിര്‍ണായക രേഖ കാണാനില്ലെന്ന് അറിയിച്ചത്. ജയിൽ രേഖകളിൽ കൈപ്പറ്റു രസീതിന്റെ പകർപ്പു മാത്രമേ ഉള്ളൂവെന്നും മുൻ ജയിൽ സൂപ്രണ്ട് രേഖകൾ കൈമാറിയില്ലെന്നും സാജൻ കോടതിയെ അറിയിച്ചു ഇതേത്തുടർന്നു രേഖകൾ ഹാജരാക്കാൻ ആഭ്യന്തര  സെക്രട്ടറിക്കു കോടതി നിർദേശം നൽകി. 24നു കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മൊഴി നൽകും. മുൻ ജില്ലാ ഗവ. പ്ലീഡർ സുധീർ ജേക്കബ് നൽകിയ ഹർജിയിയാണു കോടതി പരിഗണിക്കുന്നത്.

Follow Us:
Download App:
  • android
  • ios