ജെസ്സിക ലാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മനു ശരമ്മ, പ്രിയദര്‍ശിനി മാട്ടുവിനെ കൊലപ്പെടുത്തിയ സന്തോഷ് സിംഗ് , ഭാര്യയെ ചുട്ടുകൊന്ന  സുശീല്‍ ശര്‍മ്മ എന്നിവരുടെ മോചനമാണ് പുനപരിശോധന ബോര്‍ഡ് തള്ളിയത്

ദില്ലി: രാജ്യതലസ്ഥാനത്ത് നടന്ന പ്രമാദമായ മൂന്ന് കൊലപാതക കേസിലെ പ്രതികളെ വിട്ടയക്കാനുള്ള ശൂപാര്‍ശ ദില്ലി സര്‍ക്കാര്‍ മടക്കി. ആഭ്യന്തര മന്ത്രി സത്യേന്ദര്‍ ജെയിനിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന് പുനപരിശോധന ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.

ജെസ്സിക ലാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മനു ശരമ്മ, പ്രിയദര്‍ശിനി മാട്ടുവിനെ കൊലപ്പെടുത്തിയ സന്തോഷ് സിംഗ് , ഭാര്യയെ ചുട്ടുകൊന്ന സുശീല്‍ ശര്‍മ്മ എന്നിവരുടെ മോചനമാണ് പുനപരിശോധന ബോര്‍ഡ് തള്ളിയത്. മനു ശര്‍മ്മ , സന്തോഷ് എന്നിവര്‍ക്ക് ജീവപര്യന്തം ശിക്ഷയും സുശീല്‍ ശര്‍മ്മയെ വധശിക്ഷയ്ക്കുമാണ് കോടതി വിധിച്ചത്.

1999ല്‍ മോഡലായ ജെസ്സികാ ലാലിനെ വെടിവെച്ചു കൊന്ന കേസിലാണ് മനു ശര്‍മ്മക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. പ്രിയദര്‍ശിനി മാട്ടുവെന്ന നിയമ വിദ്യാര്‍ത്ഥിയെ ബലാത്സംഗ ചെയ്ത് കൊലപ്പെടുത്തയതിനാണ് സന്തോഷ് സിംഗിനെ ശിക്ഷിച്ച്ത്.

നൂറിലധികം കുറ്റവാളികളുടെ പട്ടികയാണ് ശിക്ഷ പുനപരിശോധന ബോര്‍ഡിന്‍റെ മുന്നില്‍ എത്തിയത്. ഇതില്‍ 22 പേരെ മോചിപ്പിച്ചു. 86 പേരുടെ ശുപാര്‍ശ തളളുകയായിരുന്നു. 1995 ൽ രാജ്യത്തായാകെ നടുക്കിയ ഞെട്ടിച്ച സംഭവമായിരുന്നു നൈനസാഹ്നി കൊലപാതകം.

പ്രതി നൈനാ സാഹ്നിയുടെ ഭര്‍ത്താവും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ സുശീൽ ശര്‍മ. ജൂലൈ രണ്ട് രാത്ര ദില്ലി നഗരമധ്യത്തിലെ നക്ഷത്ര ഹോട്ടലിലാണ് കൊലപാതകം. മൃതദേഹം ഹോട്ടലിലെ തന്തൂരി അടുപ്പിൽ വച്ച് കത്തിച്ചു .സുശീൽ ശര്‍മയ്ക്ക് കീഴ് കോടതികള്‍ വിധിച്ച വധ ശിക്ഷ സുപ്രീം കോടതി ജീവപര്യന്തമാക്കി കുറച്ചു .

1999ൽ മോഡലായ ജെസിക്ക ലാലിനെ വെടിവച്ചു കൊന്ന കേസിലെ പ്രതിക മനുശര്‍മയും ഇപ്പോള്‍ ജീവപര്യന്തം തടവിലാണ്. പ്രീയദര്‍ശിനി മാട്ടുവെന്ന് നിയമ വിദ്യാര്‍ഥിനിയെ ബലാൽസംഗം ചെയ്ത് കൊന്ന സന്തോഷ് സിങ്ങും തിഹാര്‍ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ്.

ഇവര്‍ മൂവരും അടക്കം നൂറിലധികം കുറ്റവാളികളുടെ ശിക്ഷ ഇളവു ചെയ്ത് ജയിൽ മോചിതരാക്കാനായിരുന്നു ശിക്ഷ പുനപരിശോധന ബോര്‍ഡിന്‍റെ ശുപാര്‍ശ . കോളിളക്കം സൃഷ്ടിച്ച മൂന്നു കേസിലെ പ്രതികളുടെ അടക്കം 86 പേരുടെ ശിക്ഷാ ഇളവ് ശുപാര്‍ശ സര്‍ക്കാര്‍ തള്ളി . 22 പേരെ ജയിൽ മോചിതരാക്കി.