ഔദ്യോഗികമായി അനുവദിക്കപ്പെട്ടവര്‍ക്ക് മാത്രമേ കേന്ദ്രത്തിനകത്ത് പ്രവേശിക്കാനാകൂ. വിവിധ ലോക്കറുകളിലായി ജില്ല തിരിച്ചാണ് രേഖകള്‍ സൂക്ഷിക്കുക. ഈ രേഖകള്‍ നഷ്ടപ്പെട്ടാല്‍ വനഭൂമിയുടെ ആധികാരിക രേഖകളാണ് ഇല്ലാതാവുക. അതുകൊണ്ടാണ് അതീവ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
കോഴിക്കോട്: സംസ്ഥാനത്തെ വനസര്‍വേ രേഖകള്‍ ഇനി കോഴിക്കോട്ട് സൂക്ഷിക്കും. അത്യാധുനിക സംവിധാനങ്ങളോടെയുള്ള റെക്കോര്‍ഡ് സെന്‍റര്‍ കോഴിക്കോട് മാത്തോട്ടത്ത് തുറന്നു. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്തരമൊരു കേന്ദ്രം. കോഴിക്കോട് മാത്തോട്ടം വനശ്രീ കോപ്ലക്സിലാണ് റെക്കോര്‍ഡ് സെന്‍റര്‍. സംസ്ഥാനത്തെ സംരക്ഷിത വനമേഖലയുടെ മുഴുവന്‍ സര്‍വേ രേഖകളും ക്രോഡീകരിച്ച് സൂക്ഷിക്കുന്ന സംവിധാനമാണിത്.
സര്‍ക്കാര്‍ വനഭൂമി റീ സര്‍വേ ചെയ്ത് ജണ്ട കെട്ടുന്നത് പുരോഗമിക്കുന്ന സാഹചര്യത്തിലാണ് മുഴുവന്‍ രേഖകളും ഒരൊറ്റ കേന്ദ്രത്തില്‍ ക്രോഡീകരിച്ച് സംരക്ഷിക്കാന്‍ തീരുമാനിച്ചത്. വനം മന്ത്രി കെ.രാജു ഉദ്ഘാടനം നിര്‍വഹിച്ചു. സുരക്ഷ ഉറപ്പാക്കുന്നതിന് ബയോമെട്രിക് വാതിലുകളും സുരക്ഷാ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
ഔദ്യോഗികമായി അനുവദിക്കപ്പെട്ടവര്‍ക്ക് മാത്രമേ കേന്ദ്രത്തിനകത്ത് പ്രവേശിക്കാനാകൂ. വിവിധ ലോക്കറുകളിലായി ജില്ല തിരിച്ചാണ് രേഖകള്‍ സൂക്ഷിക്കുക. ഈ രേഖകള്‍ നഷ്ടപ്പെട്ടാല്‍ വനഭൂമിയുടെ ആധികാരിക രേഖകളാണ് ഇല്ലാതാവുക. അതുകൊണ്ടാണ് അതീവ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 42 ലക്ഷം രൂപയാണ് റെക്കോര്‍ഡ് സെന്‍ററിന് ചെലവ്. ഫോറസ്റ്റ് മിനി സര്‍വേ ഓഫീസിന് കീഴിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
