നേരത്തെ സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ക്കശമാക്കിയപ്പോള്‍ ഭക്തരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിരുന്നു. സംഘര്‍ഷ സാഹചര്യം മാറിയതോടെ സുരക്ഷാ ക്രമീകരണങ്ങളിലും ഇളവ് വരുത്തിയിരുന്നു

പമ്പ: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഏറക്കുറെ അവസാനിച്ചതോടെ ഭക്തജന പ്രവാഹം. ഇന്ന് അഭൂതപൂര്‍വ്വമായ ഭക്തജനതിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. വൈകിട്ട് ആറര വരെ 83,000 മുകളിൽ ഭക്തരെത്തിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ മണ്ഡല കാലത്ത് ഏറ്റവും വലിയ തിരക്ക് കൂടിയാണ് ഇന്നുണ്ടായത്.

നേരത്തെ സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ക്കശമാക്കിയപ്പോള്‍ ഭക്തരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിരുന്നു. സംഘര്‍ഷ സാഹചര്യം മാറിയതോടെ സുരക്ഷാ ക്രമീകരണങ്ങളിലും ഇളവ് വരുത്തിയിരുന്നു. ഇതോടെയാണ് ശബരിമലയിലെ ഭക്തജനതിരക്ക് വര്‍ധിച്ചത്.