തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ ഈ വര്‍ഷം 201 അധ്യയന ദിനങ്ങള്‍ തികയ്ക്കും. മുന്‍വര്‍ഷങ്ങളില്‍ 180 ല്‍ താഴെ അധ്യയന ദിനങ്ങളെ ലഭിച്ചിരുന്നുള്ളൂ. ഈ വര്‍ഷം ആദ്യ രണ്ടു ടേമുകളിലായി 135 അധ്യയന ദിനങ്ങള്‍ ലഭിച്ചു.

Add Asianetnews as a Preferred SourcegooglePreferred

മൂന്നാം ടേമില്‍ 66 ദിവസങ്ങള്‍ അധ്യയന ദിനങ്ങളായി ഉള്‍പ്പെടുത്തി. ഹര്‍ത്താലിനെ തുടര്‍ന്ന് നഷ്ടമായ അധ്യയന ദിനങ്ങള്‍ക്കു പകരം മൂന്നാം ടേമില്‍ നാല് ദിവസങ്ങള്‍ കൂടി അധ്യയന ദിനങ്ങളായി ഉള്‍പ്പെടുത്തിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.