ബെംഗളൂരു: കര്‍ണാടക മുന്‍ മന്ത്രി ഗാലി ജനാര്‍ദ്ദന്‍ റെഡ്ഡിയെ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചെന്ന് ആരോപണം നേരിടുന്ന ബംഗളുരു ലാന്‍ഡ് അക്വിസിഷന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ ഭീമ നായികിനെ കര്‍ണാടക സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
ഇരുപത് ശതമാനം പലിശ വാങ്ങി റെഡ്ഡിയുടെ കള്ളപ്പണം ഭീമനായിക് വെളുപ്പിച്ചുവെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ െ്രെഡവര്‍ രമേശ് ഗൗഡ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആത്മഹത്യ ചെയ്തത്. കേസില്‍ കഴിഞ്ഞ ദിവസം ഭീമനായികിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സിബിസിഐഡിയാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്.
